Image

വിയന്നയില്‍ ബോളിവുഡ് നൃത്തവിസ്മയമായി മലയാളി കുട്ടികള്‍

Published on 01 May, 2017
വിയന്നയില്‍ ബോളിവുഡ് നൃത്തവിസ്മയമായി മലയാളി കുട്ടികള്‍


      വിയന്ന: ഓസ്ട്രിയയുടെ തലസ്ഥാനനഗരിയായ വിയന്നയില്‍ സംഘടിപ്പിച്ച ഡൈവേഴ്‌സിറ്റി ബോളില്‍ മലയാളി കുട്ടികളുടെ ബോളിവുഡ് നൃത്തം ശ്രദ്ധേയമായി. വര്‍ഷങ്ങളായി വിയന്നയില്‍ സംഘടിപ്പിക്കുന്ന ബോളില്‍ ഇത് ആദ്യമാണ് ഇന്ത്യന്‍ സംഘത്തിന്േ!റതായി ഒരു ഇനം വേദിലെത്തുന്നത്. 

ഡൈവേഴ്‌സിറ്റി ബോളിന്റെ ഗ്രാന്‍ഡ് ഓപ്പണിംഗ് പരിപാടിയിലായിരുന്നു കുട്ടികള്‍ക്ക് നൃത്തം ചെയ്യാന്‍ അവസരം ലഭിച്ചത്. വര്‍ഷ പള്ളികുന്നേല്‍, ജൂലിയ ചാലിശേരി, അഞ്ജലി പ്രെറ്റ്‌നര്‍, റിയ തേക്കുമല, താര പുത്തന്‍പുരയ്ക്കല്‍, നയന മേലഴകത്ത് എന്നീ കുട്ടികളാണ് ചുവടുകള്‍ വച്ചത്. പ്രിയദര്‍ശിനിയുടേതായിരുന്നു നൃത്താവിഷ്‌കാരം. 

വിവിധ സംസ്‌കാരങ്ങളില്‍ ജീവിക്കുന്നവര്‍ക്കും വിഭിന്ന ശേഷിയുള്ളവര്‍ക്കുമായി എല്ലാ വര്‍ഷവും വിയന്നയില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് ഡൈവേഴ്‌സിറ്റി ബോള്‍. പേരുപോലെ തന്നെ ഏറെ വ്യത്യസ്തമായി സംഘടിപ്പിക്കുന്ന ബോള്‍ ഈ വിഭാഗത്തില്‍ നടത്തപ്പെടുന്ന ലോകത്തിലെ തന്നെ ഒരേയൊരു പരിപാടിയാണ്. വൈവിധ്യങ്ങളുടെ ഒരു കോസ്‌മോപൊളിറ്റന്‍ സംസ്‌കാരം (സാര്‍വലൗകികത) സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. സഹിഷ്ണുത, തുറവി, പരസ്പര ബഹുമാനം തുടങ്ങിയ മൂല്യങ്ങള്‍ക്ക് സമൂഹത്തില്‍ പുതിയൊരു മാനദണ്ഡം രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുക എന്നതാണ് സംഘാടകര്‍ പരിപാടിയിലൂടെ വിഭാവനം ചെയ്യുന്നത്. 

ഓസ്ട്രിയയിലെ സാമൂഹ്യ, രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രതിനിധികളും ബിസിനസ്, മാധ്യമ മേഖലകളില്‍ നിന്നുമുള്‍പ്പെടെ നൂറുകണക്കിന് പേര്‍ ബോളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക