Image

സ്ത്രീ സുരക്ഷയുടെ സന്ദേശവുമായി സംസ്‌കൃതി സര്‍ഗോത്സവം

Published on 01 May, 2017
സ്ത്രീ സുരക്ഷയുടെ സന്ദേശവുമായി സംസ്‌കൃതി സര്‍ഗോത്സവം


      ദോഹ: സംസ്‌കൃതി നജ്മ യൂണിറ്റ് അവതരിപ്പിച്ച ന്ധസര്‍ഗോത്സവം’ സമൂഹത്തില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെയുള്ള സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതായി. സംസ്‌കൃതി കളിക്കൂട്ടം അവതരിപ്പിച്ച 'ഞാന്‍ സ്ത്രീ’ എന്ന സംഗീതശില്പം നിറഞ്ഞ കരഘോഷങ്ങളോടെയാണ് സദസ് വരവേറ്റത്. കെപിഎസി നാടക ഗാനങ്ങളുടെ രംഗാവിഷ്‌കാരം, നൃത്തം, ഗാനങ്ങള്‍ തുടങ്ങിയവയും അരങ്ങേറി. 

സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന സര്‍ഗസായാഹ്നം ഐസിസി കോണ്‍സുലാര്‍ വിഭാഗം തലവന്‍ കെ.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രവി മണിയൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐസിബിഎഫ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.എന്‍. ബാബുരാജനെ അനുമോദിച്ചു. റേഡിയോ നാടകമത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച സംസ്‌കൃതി അംഗങ്ങള്‍ക്ക് നല്കി ആദരിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ.കെ. ജലീല്‍, സെക്രട്ടറി ഗോപാലകൃഷ്ണന്‍ അരിച്ചാലില്‍, ഐസിബിഎഫ് വൈസ് പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, സംസ്‌കൃതി വനിതാവേദി പ്രസിഡന്റ് പ്രഭാ മധു, നജ്മ യൂണിറ്റ് സെക്രട്ടറി ഓമനക്കുട്ടന്‍ പരുമല, ഭരത് ആനന്ദ് എന്നിവര്‍ സംസാരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക