Image

യുക്മ സൗത്ത് വെസ്റ്റ് റീജണ്‍ കായികമേള ജൂണ്‍ പത്തിന്; ലോഗോ പ്രകാശനം ചെയ്തു

Published on 02 May, 2017
യുക്മ സൗത്ത് വെസ്റ്റ് റീജണ്‍ കായികമേള ജൂണ്‍ പത്തിന്; ലോഗോ പ്രകാശനം ചെയ്തു

ലണ്ടന്‍: ആന്‍ഡോവര്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജണ്‍ കായികമേള ജൂണ്‍ പത്തിന് നടക്കും. ആന്‍ഡോവറിലെ ചാള്‍ട്ടന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ സെന്ററില്‍ ജൂണ്‍ പത്തിന് രാവിലെ ഒന്പതിന് ആരംഭിക്കുന്ന കായികമേളയില്‍ റീജണിലെ മുഴുവന്‍ അംഗ അസോസിയേഷനുകളും പങ്കെടുക്കുമെന്ന് പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍ അറിയിച്ചു.

സൗത്ത് വെസ്റ്റ് റീജണല്‍ കായികമേളയുടെ ലോഗോ പ്രകാശനം സൗത്ത് വെസ്റ്റ് റീജണല്‍ കമ്മിറ്റിയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ് നിര്‍വഹിച്ചു. പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍, മുന്‍ നാഷണല്‍ സെക്രട്ടറി സജീഷ് ടോം, നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ബിജു പെരിങ്ങാത്തറ, സെക്രട്ടറി എം.പി. പദ്മരാജ്, ട്രഷറര്‍ ജിജി വിക്ടര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, എ.എം.എ സെക്രട്ടറി എബിന്‍ ഏലിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കായികമേളയുടെ നിയമാവലിയും മറ്റു വിശദ വിവരങ്ങളും അംഗ അസോസിയേഷനുകള്‍ക്ക് അയച്ചുനല്‍കുമെന്ന് റീജണല്‍ സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ അനോജ് ചെറിയാന്‍ അറിയിച്ചു.

മികച്ച അത്‌ലറ്റിക് ട്രാക്കുകളും അനുബന്ധ സൗകര്യങ്ങളുമുള്ള ചാള്‍ട്ടന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ സെന്ററില്‍ സൗജന്യ കാര്‍ പാര്‍ക്കിംഗ് സൗകര്യവും മിതമായ നിരക്കില്‍ കേരളീയ വിഭവങ്ങളടങ്ങിയ ഭക്ഷണ ശാലയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കായികമേളയുടെ വിജയത്തിനായി എല്ലാ അംഗ അസോസിയേഷനുകളുടെയും പങ്കാളിത്തം ജനറല്‍ സെക്രട്ടറി എം.പി. പദ്മരാജ് അഭ്യര്‍ഥിച്ചു.

വേദിയുടെ വിലാസം: Charlton Sports and Leisure Cetnre, Charlton, Andover, Hampshire SP10 3LF 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക