Image

ബാഹുബലിയുടെ ബാഹുബലത്തില്‍ പതറിപ്പോയ മലയാള സിനിമ

അനില്‍ പെണ്ണുക്കര Published on 03 May, 2017
 ബാഹുബലിയുടെ ബാഹുബലത്തില്‍ പതറിപ്പോയ മലയാള  സിനിമ
മലയാളം ശ്രേഷ്ഠഭാഷയാണ്. മലയാളസിനിമാരംഗം ഇതരഭാഷകളെ അപേക്ഷിച്ച് സമ്പവും നിലവാരമുള്ളതുമാണ്. പക്ഷേ ഇതൊക്കെ വാദം മാത്രമാണ്. മലയാളത്തിലെ സിനിമാകൊട്ടകളില്‍ ഓടുന്ന പടമാകട്ടെ തമിഴും തെലുങ്കും... മലയാളിക്കു  ഇഷ്ടം അന്യഭാഷാപടങ്ങള്‍.
കൊട്ടകക്കാരുടെ ഇഷ്ടവും അതുതന്നെ, മറ്റൊരുതരത്തില്‍പറഞ്ഞാല്‍ അവര്‍ അടിച്ചേല്പിക്കുന്നത്  അതും തന്നെ ഹിറ്റുകളും അവ തന്നെ ഇവിടെ അവയെ ഹിറ്റാക്കുന്ന  കാണികള്‍ മറ്റാരുമല്ല, നമ്മള്‍ മലയാളികള്‍...
രസമുണ്ട് കേള്‍ക്കുമ്പോള്‍. സത്യം അതാണ്.
കഴിഞ്ഞദിവസങ്ങളില്‍ മലയാളത്തിലെ പ്രമുഖ ടാക്കീസ്സിലെല്ലാം ഓടിയപടവും തരംഗംതീര്‍ത്തുമായ പടങ്ങള്‍ അന്യഭാഷാപടങ്ങളാണ്. അതിന്റെ പടയോട്ടത്തില്‍  ചാപിള്ളയായിപ്പോയപടങ്ങളാകട്ടെ മലയാളത്തിന്റെ സ്വന്തം പടങ്ങള്‍.

കേരളപ്രേക്ഷകര്‍മാത്രം കണ്ട് ഹിറ്റാകേണ്ട രണ്ടുപടങ്ങളായിരുു രക്ഷാധികാരി ബൈജുവും, സഖാവും. രണ്ടും ബാഹുബലിയുടെ ബാഹുബലത്തില്‍ നിഷ്‌ക്കരുണം തീയേറ്റുകളില്‍നിന്നും തഴയപെടുകയായിരുന്നു. രണ്ടുപടവും പാഞ്ഞുവരുന്ന  ട്രെയിനിനു കടന്നു പോകാന്‍ ഗെയ്റ്റടച്ചിട്ടു മറ്റു വാഹനഗതാഗതത്തെ തടയുന്നതുപോലെ, ബാഹുബലിയുടെ റിലീസിനായി പെട്ടിയിലടച്ചുവച്ചു. ബ്രഹ്മാണ്ടസിനിമയായ ബാഹുബലിയുടെ തിരയിളക്കത്തില്‍ മികച്ച കളക്ഷന്‍ നേടിക്കൊണ്ടിരുന്ന സഖാവും രക്ഷാധികാരി ബൈജുവും മെയിന്‍ തീയേറ്ററുകള്‍ വിടുകയായിരുന്നു. കോടികളുടെ മുടക്കുമുതലും വന്‍ മുതലാളിമാരും ചേരുമ്പോള്‍ മലയാളിയുടെ മുക്കിയും ഞെക്കിയും പടങ്ങള്‍ തിയേറ്റുകാര്‍ മുക്കുന്നു. കാണികള്‍ അത് അംഗീകരിച്ചുകൊടുക്കുകയും ചെയ്യുന്നു..
മലയാളപടം മറ്റെവിടെ ഓടിക്കും? ആരു കാണും?

കേരളീയര്‍ക്ക് അന്യസംസ്‌കാരത്തിനോടും ഭാഷയോടുമുള്ള താല്പര്യം ഏറുകയാണ്. സ്വന്തം കലാമാധ്യമങ്ങളുടെ നിലനില്പുപോലും ആരും ശ്രദ്ധികുന്നില്ല. ദേശീയവും വിദേശീയവുമായ അനേകം നേട്ടങ്ങള്‍ മലയാളസിനിമ കൈവരിച്ചിട്ടുണ്ട്. അതൊന്നും നമുക്കു കാര്യമല്ല. തെലുങ്കിന്റെ അരിയും തമിഴന്റെ പച്ചക്കറിയും ഹിന്ദിക്കാരന്റെ ഗോതമ്പും എപോലെ ഹിന്ദിക്കാരന്റെയും തമിഴന്റെയും തെലുങ്കന്റെ പടവും മാത്രം മതി നമുക്കു. ആസ്വാദനത്തിലും ആവിഷ്‌കാരത്തിലും പ്രതിഭയിലും നാം മലയാളികള്‍ വംശമറ്റുപോകുന്നു.

അന്യഭാഷാചിത്രങ്ങള്‍ നിരാകരിക്കണമെല്ല, മലയാളസിനിമാരംഗത്തെ മറക്കരുത് എതാണ് വിഷയം. ഇപ്പോള്‍ പുറത്തുവ ഭേദപ്പെട്ട രണ്ടുസിനിമകളായിരുു രക്ഷാധികാരി ബൈജുവും, സഖാവും. രണ്ടും ബിഗ്ബജ്റ്റ് ചിത്രത്തിന്റെ റീലീസ് സുനാമിയില്‍ അടിഞ്ഞുപോയി എന്ന് കാണുമ്പോള്‍ നാം ഒന്ന്  ഇരുത്തി ചിന്തിക്കണം.

അപകടകരമായ ഒരു സൂചനയുണ്ട് ഇതില്‍. മലയാളസിനിമയെ പുറന്തള്ളിക്കൊണ്ട് തമിഴ്, തെലുങ്ക്, ഹിന്ദി പടങ്ങള്‍ കേരളത്തിലെ വെള്ളിത്തിരകളേയും ഉടമകളേയും കീഴടക്കുന്നു. അവര്‍ കാണികളേയും. ഇതിനു പിന്നില്‍ പല നിഷിപ്ത താല്പര്യക്കാരും ഉണ്ടാകാം. അസൂയയും പകരം വീട്ടും  പണികൊടുക്കലുമൊക്കെ. പക്ഷേ ഓര്‍ക്കുക ഇരിക്കു കൊമ്പുമുറിക്കരുത്. അഭിനയമുതലാളിമാരും തീയേറ്റര്‍ മുതലാളിയും സംവിധായമുതലാളിമാരും സാക്ഷാല്‍ പ്രൊഡിയൂസര്‍ മുതലാളിമാരും അറിയണം. കാണികള്‍ വെറും തരംഗം മാത്രമാണ്. അതിന്റെ ഗതി എങ്ങനെയും വഴിതിരിച്ചുവിടാം. പക്ഷേ തിരിച്ചുവിടുന്ന  ഒഴുക്കില്‍ നഷ്ടപ്പെടുത് വീണ്ടെടുക്കാനാകാത്ത ഉറവകളാണ്.

 ബാഹുബലിയുടെ ബാഹുബലത്തില്‍ പതറിപ്പോയ മലയാള  സിനിമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക