Image

പ്രതിഫലത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മറികടന്ന് നിവിന്‍

Published on 05 May, 2017
പ്രതിഫലത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മറികടന്ന് നിവിന്‍

ചുരുങ്ങിയ കാലം കൊണ്ട് ആരാധകരെ ഏറെ സമ്പാദിച്ച നടനാണ് നിവിന്‍ പോളി. നിവിന്റേതായി ഇറങ്ങിയ ചിത്രങ്ങള്‍ എല്ലാം വന്‍ ഹിറ്റുകളാണ്. റിച്ചിയിലൂടെ ആദ്യ മുഴുനീള തമിഴ് ചിത്രവും നിവിന്റേതായി തിയേറ്ററുകളില്‍ എത്തുകയാണ്. പുതിയ റിപ്പാേര്‍ട്ടുകള്‍ പ്രകാരം പ്രതിഫലത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നിവിന്‍ മറികടന്നു. ആറുകോടി രൂപയാണ് റിച്ചിയില്‍ നിവിന്റെ പ്രതിഫലം.

മോഹന്‍ലാലായിരുന്നു ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നത്. തെലുങ്കില്‍ ജനതാഗാരേജില്‍ അഞ്ച് കോടി രൂപ വരെ ലാലേട്ടന്‍ സ്വന്തമാക്കിയിട്ടുണ്ട്. നിവിന്‍ റിച്ചിയിലൂടെ ആറുകോടി പ്രതിഫലം നേടി ലാലേട്ടനെ കടത്തിവെട്ടിയിരിക്കുന്നു. മലയാളത്തില്‍ നിവിന് ഒരു കോടി രൂപവരെയാണ് പ്രതിഫലം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക