Image

മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ മെല്‍ബണ്‍ സന്ദര്‍ശിക്കുന്നു

Published on 05 May, 2017
മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ മെല്‍ബണ്‍ സന്ദര്‍ശിക്കുന്നു
   മെല്‍ബണ്‍: പാപുവ ന്യൂ ഗിനിയയുടെയും സോളമന്‍ ഐലന്‍ഡിന്േറയും അപ്പസ്‌തോലിക നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടത്തുന്നു.

ഒക്ടോബര്‍ ഒന്നിന് ഒന്നിന് മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ നടക്കുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളില്‍ അദ്ദേഹം മുഖ്യ കാര്‍മികനായിരിക്കും. തുടര്‍ന്നു നടക്കുന്ന കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണത്തിലും അദ്ദേഹം പങ്കെടുക്കും. 

കോട്ടയം നീണ്ടൂര്‍ ഇടവക വയലുങ്കല്‍ എം.സി. മത്തായിയുടേയും അന്നമ്മയുടേയും മൂത്തപുത്രനായ മാര്‍ വയലുങ്കല്‍ റോമിലെ സാന്താക്രോചെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടുകയും വത്തിക്കാന്‍ നയതന്ത്ര അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ഗിനിയ, കൊറിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാന്‍ എംബസികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2001 ല്‍ മോണ്‍സിഞ്ഞോര്‍ പദവിയും 2011 ല്‍ പ്രിലേറ്റ് ഓഫ് ഓണര്‍ പദവിയും ലഭിച്ചിട്ടുണ്ട്. ഹയ്ത്തിയിലെ ഭൂകന്പ ദുരന്തത്തിനുശേഷമുള്ള വത്തിക്കാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഈജിപ്തിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ പ്രഥമ കൗണ്‍സിലറായി ശുശ്രൂഷ ചെയ്തുവരവെയാണ് മാര്‍പാപ്പ അദ്ദേഹത്തെ 2016 ല്‍ വത്തിക്കാന്‍ സ്ഥാനപതിയായി ഉയര്‍ത്തിയത്.

ക്‌നാനായക്കാരുടെ അഭിമാനമായ ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലിന്റെ സന്ദര്‍ശനം ഒരു ഉത്സവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് മെല്‍ബണിലെ ക്‌നാനായ മക്കള്‍. 

റിപ്പോര്‍ട്ട്: സോളമന്‍ പാലക്കാട്ട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക