Image

വോള്‍വെര്‍ഹാംപ്ടണില്‍ പിറവം പ്രവാസി സംഗമം മേയ് 26, 27 തീയതികളില്‍

Published on 05 May, 2017
വോള്‍വെര്‍ഹാംപ്ടണില്‍ പിറവം പ്രവാസി സംഗമം മേയ് 26, 27 തീയതികളില്‍
    ലണ്ടന്‍: പിറവത്ത് നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ സംഗമം ന്ധപിറവം പ്രവാസി സംഗമം’ മേയ് 26, 27 (വെള്ളി, ശനി) തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. വോള്‍വെര്‍ഹാംപ്ടണിലെ ഹോളി കിംഗ്‌സ് നഗറിലാണ് ആഘോഷ പരിപാടികള്‍. 

ഉദ്ഘാടന സമ്മേളനത്തിനുശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികളും നവവധൂവരന്‍മാരെയും വേദിയില്‍ പരിചയപ്പെടുത്തുന്ന ചടങ്ങും നടക്കും. 

പിറവത്തിന്റെയും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ സ്വന്തം നാടിന്റെ വിശേഷങ്ങള്‍ പങ്കു വയ്ക്കുവാനും സൗഹൃദം പുതുക്കുവാനും പങ്ക് വയ്ക്കുവാനും സാധിക്കുന്ന ഈ അവസരത്തെ എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഷാജു കുടിലില്‍ 7737324471, വര്‍ഗീസ് ചാലികര 7818057282, ബിനോ മാത്യു 07939905143, ബിജു ചക്കാലയ്ക്കല്‍ 7828107367, ലൂബി മാത്യു 7886263726, നിതേഷ് മാഞ്ഞാമറ്റം 7578486841, രഞ്ജി വര്‍ക്കി 7711101195.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക