Image

ഫ്രാങ്ക്ഫര്‍ട്ടില്‍ യൗസേപ്പിതാവിന്റെ തിരുനാള്‍ ഏഴിന്

Published on 05 May, 2017
ഫ്രാങ്ക്ഫര്‍ട്ടില്‍ യൗസേപ്പിതാവിന്റെ തിരുനാള്‍ ഏഴിന്


      ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ കമ്യൂണിറ്റിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. മേയ് ഏഴിന് (ഞായര്‍) വൈകുന്നേരം നാലിന് ഫ്രാങ്ക്ഫര്‍ട്ട് റ്യോഡല്‍ഹൈമിലെ സെന്റ് അന്തോണിയൂസ് ദേവാലയത്തില്‍ ആണ് തിരുനാളാഘോഷങ്ങള്‍.

കല്യാണ്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മികനായി പങ്കെടുക്കും. തുടര്‍ന്ന് പാരീഷ് ഹാളില്‍ സൗഹൃദസമ്മേളനവും അഗാപ്പെയും ഉണ്ടായിരിക്കും. തിരുനാളിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി പാരീഷ് കമ്മിറ്റി സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.തോമസ് ഈഴോര്‍മറ്റം അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. തോമസ് ഈഴോര്‍മറ്റം 0157 86559296, ബിജന്‍ കൈലാത്ത് 01522 9543425.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക