Image

ലണ്ടന്‍ മലയാളി കൗണ്‍സില്‍ പുരസ്‌കാര സമര്‍പ്പണം നടത്തി

Published on 06 May, 2017
ലണ്ടന്‍ മലയാളി കൗണ്‍സില്‍ പുരസ്‌കാര സമര്‍പ്പണം നടത്തി
   മാവേലിക്കര: ബ്രട്ടനിലെ സാമൂഹ്യസാംസ്‌കാരിക സംഘടനയായ ലണ്ടന്‍ മലയാളി കൗണ്‍സില്‍ സമാന്തര വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ 2016ലെ വിദ്യാഭ്യാസ അവാര്‍ഡ് കരിമുളയ്ക്കല്‍ മാസ്‌റ്റേഴ്‌സ് കോളജ് പ്രിന്‍സിപ്പല്‍ ജി. സാമിന് സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ചടങ്ങ് പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. മാവേലിക്കര എംഎല്‍എ എ.ആര്‍. രാജേഷ് പുരസ്‌കാരം സമ്മാനിച്ചു. നല്ല അധ്യാപകര്‍ എന്നും നല്ല വിദ്യാര്‍ഥികളെ സൃഷ്ടിക്കുമെന്നും അവഗണന നേരിടുന്ന സമാന്തര വിദ്യാഭ്യാസമേഖലക്ക് ഈ അവാര്‍ഡ് ഒരു പുത്തന്‍ ഉണര്‍വായിരിക്കുമെന്നും അതിന് ലണ്ടന്‍ മലയാളി കൗണ്‍സില്‍ മുന്നോട്ടു വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ലണ്ടന്‍ മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി.എ. ജോസഫ് 25000/ രൂപയുടെ ചെക്ക് സമ്മാനിച്ചു. എസ്. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ലില്ലി ഗോപാലകൃഷ്ണന്‍, സ്വപ്ന, നിഷ, ഫിലിപ്പ് ഉമ്മന്‍, എം.എസ്. സലാമത്ത്, അഡ്വ. അനില്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക