Image

ഇവിടെ നില്‍ക്കണോ അതോ പോകണോ? (അമേരിക്കയുടെ മാറുന്ന മുഖങ്ങള്‍) വാല്‍ക്കണ്ണാടി : കോരസണ്‍

Published on 08 May, 2017
ഇവിടെ നില്‍ക്കണോ അതോ പോകണോ? (അമേരിക്കയുടെ മാറുന്ന മുഖങ്ങള്‍) വാല്‍ക്കണ്ണാടി : കോരസണ്‍
‘ഇവിടെ നില്‍ക്കണോ,അതോ പോകണോ?’ (For Here Or To Go) അമേരിക്കയില്‍ പഠനത്തിനും,അതിനുശേഷംഉള്ള താത്കാലിക ജോലിക്കും ഇടയില്‍ ജീവിതം കരുപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ടെക്കികളുടെ കഥ പറയുന്ന ഒരു ചലച്ചിത്രം 2017 മാര്‍ച്ചുമാസം അമേരിക്കയില്‍ റിലീസ് ചെയ്തു. ഋഷി ഭിലാവഡേക്കര്‍ എന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനീയര്‍, 2007ല്‍ ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തശേഷം തന്റെയും മറ്റു ഇന്ത്യന്‍ടെക്കികളുടെ ആത്മസംഘര്‍ഷങ്ങളുടെയും, കഷ്ടപ്പാടുകളുടെയും, സന്നിഗ്ദ്ധതകളുടെയും കഥപറയുകയാണീ ചലചിത്രത്തിലൂടെ അദ്ദേഹം. അമേരിക്കയില്‍ ഇപ്പോഴുള്ള കുടിയേറ്റ ചര്‍ച്ചകളെ മനുഷ്യത്വപരമാക്കാന്‍ ഈ ചലച്ചിത്രത്തിനായേക്കും. ഇന്ത്യയിലെ സമര്‍ത്ഥരും മിടുക്കരും അമേരിക്കന്‍ കമ്പനികളെ സമ്പന്നമാക്കുമ്പോള്‍, അവര്‍ നേരിടുന്ന വര്‍ണ്ണവര്‍ഗ്ഗവിദ്വേഷങ്ങള്‍, വിവേചനങ്ങള്‍, ഒറ്റപ്പെടുത്തലുകള്‍, കുറ്റപ്പെടുത്തലുകള്‍, മാനസീക സംഘര്‍ഷങ്ങള്‍ ഒക്കെ കോറിയിടുന്ന ഒരു ചിത്രം, അത് ഉദീദിപ്പിക്കുന്ന ചോദ്യവും ‘നില്‍ക്കണോ അതോ, പോകണോ?’ തമാശയിലൂടെ ആണെങ്കിലും, സംവിധായകന്‍ രുച ഹംബടേക്കര്‍, ഗൗരവപരമായ ഒരു ചോദ്യമാണ് നമ്മുടെ മുന്‍പില്‍ കൊണ്ടുവരുന്നത്.

നൂറു ദിവസം കൊണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയില്‍ വലിയ മാറ്റങ്ങള്‍ ആണ് ഉണ്ടായത് . അതേ, അദ്ദേഹത്തിന്റെ നേതൃത്വത്തിലേക്കുള്ള ആഗമനഉദ്ദേശ്യവും അതുതന്നെയായിരുന്നു, " അമേരിക്കയെ അതിന്റെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരിക " . ഓരോ ഞെട്ടലിനും നടുക്കത്തിനും മുന്‍പുതന്നെ പുതിയ വാര്‍ത്തകളുമായി അമേരിക്കയുടെ മണിയാശാന്‍ വാര്‍ത്തകളില്‍ വന്ന് നിറയുകയാണ്. ഇഷ്ടമില്ലാത്തവരെയും ഇഷ്ടമില്ലാത്തതിനെയും യാതൊരു ഉളിപ്പും പുളിപ്പുമില്ലാതെ കടന്നാക്രമിക്കാന്‍ അദ്ദേഹത്തിനുള്ള വൈഭവം ആയിരിക്കാം അദ്ദേഹത്തിന്റെ വിജയകാരണവും. പൂര്‍ണ്ണമായ ഒരു വിലയിരുത്തലിനല്ല എന്റെ ശ്രമം, എന്നാല്‍ അമേരിക്കയില്‍ ജീവിക്കുന്ന ഒരു സൗത്ത് ഏഷ്യന്‍ വംശജന്‍ എന്ന നിലയില്‍, നമ്മുടെ സമൂഹം നേരിടുന്ന ഒരു വിപത്തിനെ ആണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.

2017 ഏപ്രില്‍ 24 നു, യു .എന്‍ . സെക്യൂരിറ്റി കൗണ്‍സില്‍ അംബാസ്സഡറന്മാര്‍ക്കുള്ള ഡട സ്‌റ്റേറ്റ് വിരുന്നില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് , അമേരിക്കയുടെ യു .എന്‍ അംബാസ്സഡര്‍ ആയ നിക്കി ഹെയ്‌ലിയെ പരാമര്‍ശിച്ചത് വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടു. "നിക്കിയെ നിങ്ങള്‍ക്കെല്ലാം ഇഷ്ടമായോ ? ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവരെ എടുത്തു മാറ്റാനും എനിക്ക് മടിയില്ല" തമാശയായാണ് അത് പറഞ്ഞെങ്കില്‍ത്തന്നെ ഒരു സൗത്ത് ഏഷ്യന്‍ വംശജയായ, ഇന്ത്യന്‍ മാതാപിതാക്കളുള്ള നിക്കി ഹെയ്‌ലി , മറ്റുള്ള അംബാസിഡറന്മാരുടെ മുന്‍പില്‍ വിളറിയത്, അവരുടെ നേരേയുള്ള വംശീയ വിരല്‍ ചൂണ്ടല്‍ ആയി കരുതിയവര്‍ ഏറെയുണ്ട്. രണ്ടു തവണ സൗത്ത് കരോലിന ഗവര്‍ണ്ണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട , റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉയര്‍ന്നു വരുന്ന ദേശീയ താരം. 2015 ല്‍ സൗത്ത് കരോലിനയിലെ ഇമ്മാനുവേല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ് പള്ളിയില്‍ നടന്ന വര്‍ഗ്ഗീയ കൂട്ടക്കൊലയും, അതിനെ തുടര്‍ന്ന് സ്‌റ്റേറ്റ് ക്യാപിറ്റല്‍ ബില്‍ഡിങ്ങിനു മുകളില്‍ പറന്നിരുന്ന വംശീയതുടെയും വിഘടനത്തിന്റെയും ഓര്‍മ്മ വിളിച്ചുപറയുന്ന കോണ്‍ഫെര്‍ഡൈറ്റ് യുദ്ധ പതാക എടുത്തുമാറ്റാനും ധൈര്യം കാട്ടിയ ധീരവനിത എന്ന് ഒട്ടാകെ ഘോഷിക്കപ്പെട്ട മാന്യയോടാണ് ഈ പരാമര്‍ശം എന്ന് ഓര്‍ക്കണം. ഇത് അമേരിക്കയുടെ മാറുന്ന മുഖമാണ് കാട്ടുന്നത്.

എതിരാളികള്‍ പോലും അതി സമര്‍ത്ഥന്‍ എന്ന് പരസ്യമായി പറയുന്ന, ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ നൂറു പേരില്‍ ഒരാളായി തിരഞ്ഞെടുത്ത അമേരിക്കയുടെ യു. എസ് . അറ്റോര്‍ണിയായിരുന്ന പ്രീത് ബരാരയെ പിരിച്ചു വിടാന്‍ ട്രംപിന് യാതൊരു മടിയുമുണ്ടായില്ല. ന്യൂ യോര്‍ക്കിലെ ഏറ്റവും ശക്തരായിരുന്ന രണ്ടു രാഷ്ട്രീയ നേതാക്കളെ, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി സ്പീക്കര്‍ ഷെല്‍ഡണ്‍ സില്‍വര്‍, സെനറ്റ് ലീഡര്‍ ഡീന്‍ സ്കീലോസ് എന്നിവരെ ജയിലില്‍ അടക്കാന്‍ കാട്ടിയ ധൈര്യവും അമേരിക്ക മുഴുവന്‍ കണ്ടതാണ്. അദ്ദേഹവും ഒരു ഇന്ത്യന്‍ വംശജന്‍ ആയിരുന്നതാണോ ഒരു കുറ്റമായിപ്പോയത്? അമേരിക്കയുടെ 19 )മത് സര്‍ജന്‍ ജനറല്‍ ആയി വിശിഷ്ട സേവനം അനുഷ്ഠിച്ച ഡോക്ടര്‍ വിവേക് മൂര്‍ത്തിയോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടത് മുന്‍ പ്രസിഡന്റ് ഒബാമയുടെ നിയമനത്തില്‍ നിന്നും മാറ്റം വരുത്തിയതാകാമെങ്കിലും, അതും പ്രമുഖനായ മറ്റൊരു സൗത്ത് ഏഷ്യന്‍ ഇന്ത്യന്‍ വംശജന്‍ എന്ന രീതിയിലും കാണാവുന്നതാണ്. യു. എസ്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്‍ ചെയര്‍മാന്‍ അജിത് വരദരാജ പൈ, ഇതിനു ഒരു അപവാദമായി ട്രംപ് ഭരണത്തില്‍ തുടരുന്നു എന്നത് മറച്ചുപിടിച്ചല്ല ഈ നിരീക്ഷണം.

ചിക്കാഗോയിലെ ഒഹാരേ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വച്ച് യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്നും 69 വയസ്സുള്ള വിയറ്റ്‌നാമീസ് അമേരിക്കന്‍ ഡോക്ടര്‍, ഡേവിഡ് ദൊയിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ചു പുറത്തു എടുത്തിട്ട സംഭവം, ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നല്ലോ. അതും ഒരു സൗത്ത് ഏഷ്യന്‍ വംശജനായ ആള്‍ ആയിപ്പോയതെന്നത് സ്വാഭാവിക സംഭവമായി എന്നും കരുതാനാവില്ല. അമേരിക്കന്‍ കോര്‍പറേഷനുകളുടെ മാറുന്ന മറ്റൊരു മുഖമാണ് അവിടെ കണ്ടത്.

ട്രംപ് ഭരണകൂടം വളരെ കൊട്ടിഘോഷിച്ച H 1 -B വിസ നിയത്രണം ഇന്ത്യയില്‍ നിന്നും കുറഞ്ഞ വേതനത്തില്‍ കൊണ്ടുവരുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ജീവനക്കാരെ കാര്യമായി ബാധിക്കും. ഇത്തരം വിസ കൊടുക്കുന്നതില്‍ 70 ശതമാനവും ഇന്ത്യാക്കാരാണ് ഉപയോഗപ്പെടുത്താറുള്ളത്. കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്ന ബ്രൗണ്‍ നിറക്കാരോടുള്ള അതൃപ്തിയും മറനീക്കി പുറത്തുവരികയാണ്. അമേരിക്കയില്‍ പഠനത്തിനായി എത്തുന്ന കുട്ടികളിലും ചൈനക്കാര് കഴിഞ്ഞാല്‍ ഇന്ത്യന്‍ കുട്ടികളാണ് കൂടുതല്‍.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍നിന്നും അഭ്യസ്തവിദ്യരല്ലാത്ത തോട്ടം തൊഴിലാളികള്‍ അമേരിക്കയില്‍ എത്തിയിരുന്നു, എന്നാല്‍ 1917 ലെ നിയന്ത്രിത കുടിയേറ്റ നിയമമനുസരിച്ചു ഏഷ്യയില്‍ നിന്നുള്ളവരെ തടഞ്ഞു. 1960 ല്‍ അമേരിക്കയിലാകെ 12,000 ഇന്ത്യക്കാര്‍ ഉണ്ടായിരുന്നത്, 2013 ആയപ്പോഴേക്കും 2 മില്യണില്‍ അധികമായതു തുറന്ന കുടിയേറ്റ നിയമം കൊണ്ടായിരുന്നു. U A E കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് അമേരിക്കയിലാണ്. അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ വിദ്യാഭ്യാസ നിലവാരം സ്വദേശികളേക്കാള്‍ കൂടുതലായതിനാല്‍ വരുമാനവും ജീവിത നിലവാരത്തിലും ഒരു പടി മുന്നില്‍ തന്നെയാണ്അവര്‍. ഇതായിരിക്കണം സ്വദേശികളില്‍ അസൂയ ഉണ്ടാക്കാനുള്ള കാരണവും. സ്കൂള്‍ മത്സരങ്ങളിലും പഠനത്തിലും ഇന്ത്യന്‍ കുട്ടികള്‍ മികവ് കാട്ടുകയും, തൊഴില്‍ മേഖലയില്‍ ഇന്ത്യക്കാര്‍ പടി പടിയായി കയറിപ്പോകുന്നതും അസഹിഷ്ണത വിളിച്ചു വരുത്തി. വീട്ടിലും മറ്റും കൂടുതല്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനാല്‍ ജോലിയില്‍ മറ്റുള്ള കുടിയേറ്റക്കാരെ അപേക്ഷിച്ചു ഉയരാനുള്ള സാധ്യതയും കൂടി. 73 ശതമാനം ഇന്ത്യന്‍ കുടിയേറ്റക്കാരും മാനേജ്‌മെന്റ്, ബിസിനസ് , സയന്‍സ് , ആര്‍ട്‌സ് എന്നീ മേഖലകളിലാണ് ജോലി ചെയ്യുന്നത്. 2013 ലെ U S സെന്‍സസ് ബ്യുറോ കണക്കുപ്രകാരം 3.8 മില്യണ്‍ ഇന്ത്യന്‍ ഒറിജിന്‍ പ്രവാസികള്‍ അമേരിക്കയില്‍ ഉണ്ട് , അവര്‍ 70 ബില്യണ്‍ ഡോളര്‍ ആണ് ഓരോ വര്‍ഷവും ഇന്ത്യയിലേക്കു അയച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ടെക് കമ്പനിയായ ഇന്‍ഫോസിസ് അമേരിക്കയില്‍ പതിനായിരം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കും എന്ന് പറഞ്ഞു. അമേരിക്കയില്‍ സോഫ്‌റ്റ്വെയര്‍ ഭാഷ അറിയാവുന്നവര്‍ കുറവായതിനാലാണ് ഇന്ത്യയിലേക്ക് അവര്‍ നോക്കിയത്. കുറഞ്ഞ വേതനത്തില്‍ ഇന്ത്യക്കാര്‍ ഇത്തരം ജോലികള്‍ അടിച്ചു മാറ്റുന്നതില്‍ വലിയ പരിഭവം അമേരിക്കന്‍ തൊഴില്‍ മേഖലയില്‍ ഉണ്ട്. എന്നാല്‍ ഈയിടെ ഇന്ത്യയില്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം, അഞ്ചു ശതമാനം പോലും ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ മാര്‍ക്ക് ശരിയായി സോഫ്‌റ്റ്വെയര്‍ ഭാഷ എഴുതാന്‍ അറിയില്ല എന്നാണ്. നാഷണല്‍ ഫൌണ്ടേഷന്‍ ഓഫ് അമേരിക്കന്‍ പോളിസി സ്റ്റഡിയുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ തൊഴില്‍ അവസരണങ്ങള്‍ അമേരിക്കയില്‍ ഉണ്ടാക്കുന്നുണ്ട്. വാള്‍സ്ട്രീറ്റ് പത്രത്തിന്റെ കണക്കു പ്രകാരം ബില്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ടപ്പ് ക്ലബ്ബില്‍, പതിനാറു ശതമാനവും ഇന്ത്യന്‍ കമ്പനികളാണ്.

ന്യൂയോര്‍ക്കിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് നടന്ന കൂട്ടായ്മയില്‍ സംബന്ധിക്കാന്‍ പോയിരുന്നു. അല്പം താമസിച്ചാണ് എത്തിയത് , അവിടെ ചെന്നപ്പോള്‍ ഒരു ആള്‍കൂട്ടം വീടിനു പുറത്തു നില്‍ക്കുന്നു . ഒരു സുഹൃത്ത് പറഞ്ഞു, വണ്ടി കുറച്ചു മാറ്റി പാര്‍ക്ക് ചെയ്തുകൊള്ളൂ. കാര്യം പിന്നെ പറയാം, വീട്ടില്‍ ചെന്നപ്പോള്‍ സ്ഥിതിഗതികള്‍ അത്ര പന്തിയായിട്ടല്ല കണ്ടത്. ആരോ ഒരാള്‍ അയിലത്തെ വീടിനു സമീപം വണ്ടി പാര്‍ക്ക് ചെയ്തത് വെള്ളക്കാരായ അയല്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല, നിങ്ങളൊക്കെ ഇന്ത്യയിലേക്ക് തിരിച്ചുപോകൂ, തുടങ്ങി വര്‍ഗ്ഗീയ ചുവയുള്ള കടുത്ത പരാമര്‍ശങ്ങള്‍ നടത്തി, അതില്‍ പ്രകോപിതരായ ചില സുഹൃത്തുക്കള്‍ കുറെ വണ്ടികള്‍ കൂടി അവിടേയ്ക്ക് കൊണ്ട് പാര്‍ക്ക് ചെയ്തു പ്രതിക്ഷേധിക്കാനുള്ള പരിപാടി ആയിരുന്നു. ആരോ സംയമനം പാലിക്കാന്‍ ഉപദേശിച്ചതുകൊണ്ടു അത് വലിയ സംഭവമായി മാറിയില്ല. വര്ഷങ്ങളായി അവിടെ താമസിച്ചിരുന്ന സുഹൃത്തു സംബ്രഹ്മത്തോടെ പറഞ്ഞു, ഇതുവരെ ഇങ്ങനെ ഒരു അനുഭവം അദ്ദേഹത്തിന് ഉണ്ടായിട്ടില്ലത്രെ , അതും മാറിവരുന്ന അസ്ഹണുതകളുടെ തുടക്കം മാത്രം ആയിരിക്കാം. ഇത്തരം അനുഭവങ്ങള്‍ അവിടവിടെയായി ഇടയ്ക്കു അനുഭവപ്പെടാറുണ്ടായിരുന്നെങ്കിലും, വര്‍ഗ്ഗീയ വിദ്വേഷം മറനീക്കി പുറത്തുവരാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോളും നിലനില്‍ക്കുന്നുണ്ട്.

രാവിലെ ജോലിക്കു പോകുന്ന വഴി ന്യൂ യോര്‍ക്കിലെ പെന്‍സ്‌റ്റേഷനലില്‍ ട്രെയ്‌നുവേണ്ടി കാത്തുനില്‍ക്കുമ്പോള്‍ ഒരു കൂട്ടം ചൈനീസ് കുട്ടികള്‍, പ്ലാറ്റ്‌ഫോമിന്റെ മഞ്ഞ വരച്ച തിട്ടയില്‍ കയറിനിന്നു ചൈനീസ് ഭാഷയില്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. മഞ്ഞ വരച്ച തിട്ടയില്‍ നില്‍ക്കരുതെന്നാണ് നിയമം. വേഷത്തില്‍ അമേരിക്കന്‍ കുട്ടികള്‍ ആണെങ്കിലും പറയുന്നത് ചൈനീസ് ഭാഷയും, കൈയ്യില്‍ ഇടയ്ക്കു ഇടയ്ക്കു ഉയര്‍ത്തിനോക്കുന്ന കണക്കു പുസ്തകങ്ങളും , കൂട്ടത്തില്‍ "F" ചേര്‍ത്ത് പറയുന്ന വാക്കുകളും കൊണ്ട് അവിടം ശബ്ദ മുഖരിതമായാക്കി. ദൂരെനിന്നും ഒരു വെള്ളക്കാരന്‍ , തലയില്‍ ഒരു അമേരിക്കന്‍ കൊടി തൂവാലയായി കെട്ടിയിട്ടുണ്ട്, താടിമീശയും പച്ചകുത്തിയ ശരീരവും; അയാള്‍ നടന്നടുത്തു, മഞ്ഞ തിട്ടയില്‍ കൂടിത്തന്നെ അയാള്‍ വേഗത്തില്‍ കടന്നു വന്നു കുട്ടികളുടെ അടുത്തെത്തി, “ മാറി നില്‍ക്കൂ” എന്ന് ഉച്ചത്തില്‍ പറഞ്ഞിട്ട് ദേഷ്യ ഭാവത്തോടെ കടന്നു പോയി. ട്രെയിന്‍ എത്തി, ഒരുവിധം അതില്‍ കയറിക്കൂടി, കുട്ടികള്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു, കണ്ണോടിച്ചുനോക്കിയപ്പോള്‍ ട്രെയിനില്‍ തൊണ്ണൂറു ശതമാനവും കറുത്തവര്‍ഗക്കാരും സ്പാനിഷ് വംശജരും ഏഷ്യക്കാരും ഒക്കെ കുടിയേറ്റക്കാര്‍ തന്നെ. “നില്‍ക്കണോ അതോ പോകണോ?” എന്ന ഒരു ചോദ്യം അറിയാതെ മനസ്സിനെ നോവിച്ചു.
Join WhatsApp News
വിദ്യാധരൻ 2017-05-08 08:00:28

ഇതിൽ കൂടുതലൽ വ്യക്തമായി വംശീയവിരോധത്തോടുകൂടി ഭരണം നടത്തുന്ന ട്രംപിനെക്കുറിച്ച് എങ്ങനെ എഴുതാൻ കഴിയും. പക്ഷെ എത്ര എഴുതിയാലും പറഞ്ഞാലും മനസിലാകത്ത മലയാളികൾ ധാരാളമുണ്ട്. ഒരു മലായാളിയോട് സംസാരിച്ചപ്പോൾ അയാൾ പറഞ്ഞത് 'അവസാനം വരെ ട്രമ്പിനോട്കൂടെയെന്നാണ്" 
അമേരിക്കയെ മഹത്വമുള്ള രാജ്യമാക്കെമെന്നുള്ള ആശയം ട്രമ്പിന്റെയല്ല. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപ് യുദ്ധത്തെ എതിർത്തവരും നാസികളോട് അനുഭാവം ഉള്ളവരും ചേർന്ന് സൃഷ്‌ടിച്ച ഒരു മുദ്രാവാക്യമാണ്. ട്രംപിന്റെ അമേരിക്ക ഗ്രേറ്റ് എന്ന മുദ്രാവാക്യത്തിന്റെ വേരുകൾ തേടിയാൽ അത് അവിടേക്ക് നീണ്ട് പോകുന്നത് കാണാം. അമേരിക്ക വെളുത്ത വർഗ്ഗക്കാരേറെയാണെന്ന സങ്കൽപ്പത്തിലാണ് ഇവർ ഭരണം നടത്തുനന്നത്. സ്റ്റീവ് ബാനൻ, സെസ്സ്‌ഷെൻസ് തുടങ്ങിയവരെ  ഒരു നല്ല ശതമാനം എതിർക്കുന്നതിനു കാരണം ഇവരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വംശീയ വെറുപ്പിനെ ഉത്തേജിപ്പിക്കുന്നവരാണെന്നുള്ളതാണ്.  ഒരു കുടിയേറ്റ സമൂഹത്തെ  സംബന്ധിച്ചെടത്തോളം ട്രംപ് ഭരണകൂടം ഒരു തരത്തിലും നല്ലതല്ല.  ഇൻഡ്യാക്കാർ മാത്രമല്ല മറ്റു സമൂഹത്തോടും അവരുടെ നിലപാട് ശരിയല്ല .കുടിയേറ്റ നിയമങ്ങളിൽ കർശനമായ മാറ്റം വരുത്തുമ്പോൾ അത് അനധികൃത കുടിയേറ്റക്കാരെ മാത്രമല്ല, നിയമത്തെ അനുസരിക്കുന്നവരെയും ബാധിക്കും എന്നുള്ളതിന് സംശയം ഇല്ല. ഒരു ഏടാകൂടത്തെയാണ് അമേരിക്ക പ്രസിഡണ്ടാക്കിയത്.
'മാളികമുകളേറിയ മന്നന്റെ തോളിൽ
മാറാപ്പു കേറ്റുന്നതും ഭവാൻ' എന്ന് പറഞ്ഞപോലെ 

ട്രംപിനെ പ്രസിഡണ്ടാക്കുന്നതും പിന്നെ
ട്രംപിനെ പുറത്താക്കുന്നതും ജനം --
 
അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ് ഇവിടുത്തെ മിക്ക വെളുത്തവർഗ്ഗക്കാരെപ്പോലെ നിയമപരമായി കുടിയേറിയ നമ്മൾ ഒന്നുച്ചു നിൽക്കേണ്ട ആവശ്യം പണ്ടെത്തെക്കാളും കൂടിവരുകയാണ്. പക്ഷെ അതുമനസിലാക്കാതെ പലരും മനമങ്ങും മിഴിയിങ്ങുമായി ജീവിക്കുകയാണ്. ഇടയാനില്ലാത്ത ആടുകളെപോലെ -നല്ല ലേഖനം

renji 2017-05-08 11:01:05
According to the study below India is the most racist country in the world where Africans are being beaten up, northeast people are denied housing and south Indians are considered 'kala sala madarassi'! The people who kept Dalits from entering and standing in their verandas back home suddenly have become so sensitive to discrimination! That Preet Bharara truly represented an Indian mindset- building his own career at the expense of fellow Indians - destroying their careers and livelihood ..even humiliating an Indian diplomat in public! However, he wouldn't touch the head of the SAC capital Cohen Who is alleged to have done worse than Gupta or Marthoma.

 Look at Malayalees who live here and see how fond of they are of their black brothers! They are often delighted in saying that 'In my .jpg" alt="Racism: This map shows the nations of the world where people have the most and least tolerant attitudes">
Hypocrisy and Duplicity at the highest! http://www.dailymail.co.uk/news/article-2325502/Map-shows-worlds-racist-countries-answers-surprise-you.html
റെജീസ് നെടുങ്ങാടപ്പള്ളി 2017-05-08 12:35:02
അവരവരുടെ  ഇഷ്ട്ടം പോലെ എന്ന് മാത്രമാണ് ശീർഷക ചോദ്യത്തിന്  ഉത്തരം . ഈ രാജ്യത്തു എല്ലാവര്ക്കും ശ്വസിക്കാൻ മതിയായ ഓക്സിജൻ ഉണ്ട് .ആരുടേയും വിസയോ പാസ്സ്പോർട്ടോ ഇവിടെ പിടിച്ചു വൈക്കപ്പെട്ടിട്ടില്ല  ഗൾഫിലെ പോലെ .ഭാര്യയെയും പിള്ളാരെയും വിളിച്ചു കൊണ്ട് എപ്പോൾ വേണമെങ്കിലും തിരികെ നമ്മുടെ രാജ്യത്തേക്ക് മടങ്ങാം , ആരും എയർപോർട്ടിൽ തടയില്ല. നമ്മെ ആരെയും ഇങ്ങോട്ടു ക്ഷണിച്ചിട്ടില്ല . ഒരു സാമ്പത്തിക അഭയാര്തിയായി ആണ് നാം ഇങ്ങനെയുള്ള രാജ്യങ്ങളിലേക്ക് പോകുന്നത് . പ്രവാസി എന്ന ഫ്യൂഡൽ പൈങ്കിളി പദം ഉപയോഗിക്കുന്നത് തന്നെ തെറ്റെന്ന  അഭിപ്രായം ആണെനിക്കുള്ളത് . ഈ രാജ്യത്തെ എല്ലാ സമൃദ്ധി യുടെയും പങ്കു പറ്റി നമുക്കും നമ്മുടെ മക്കൾക്കും   കൊച്ചുമക്കൾക്കും അവരുടെ മക്കൾക്കും കഴിയാൻ സാധിക്കുന്നതിനു  അസ്തിത്വത്തിനോട് നന്ദി ഉള്ളവരായിരിക്കുക .ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഈ രാജ്യം എത്രയോ ഭേധം  മറ്റു രാജ്യങ്ങളിൽ നിന്ന് !! . BEST OF THE WORSE  എന്നാണ് ഈ രാജ്യത്തെ കുറിച്ച് എനിക്ക് പറയാനുള്ളത് . ആർക്കെങ്കിലും മറിച്ചാണ് തോന്നുന്നതെങ്കിൽ , be  my  guest , ഇതിനേക്കാൾ മേന്മയുള്ള മറ്റൊരു രാജ്യം കണ്ടുപിടിക്കാം .
ropa 2017-05-08 11:39:18
what about language and religious discrimination in India. Many people from South India are
subjected to name calling and discrimination in every level in North Indian cities. America is a country
with immigrants from around the world. We all are living without much problem and enjoying better
life and opportunities for us and the future generation. Choice is ours. If you do not like here, just
go back. Thank You!  
Rev. Dr abraham 2017-05-08 12:10:58
Malayalee the kolayalee writes here poems and shine. They confuse even Pope
ചീരൻ 2017-05-09 07:14:52
"ഇവിടെ നിൽക്കണോ അതോ പോണോ" ഇതൊരു ചോദ്യമോ?

ഈ രാജ്യം ഇഷ്ടമല്ലെങ്കിൽ തിരിച്ചു പോടേയ്!! ആരെങ്കിലും നിർബന്ധിക്കുന്നുണ്ടോ ഇവിടെ നിൽക്കാൻ?  

ഈ രാജ്യത്തെ എല്ലാ സുഖസൗകര്യങ്ങളും, സ്വാതന്ത്ര്യവും ആസ്വദിച്ചിട്ട് കുറ്റം പറയരുത്. 

സംശയം ഉണ്ടെങ്കിൽ നാളെത്തന്നെ ടിക്കറ്റ് എടുത്തു വണ്ടി കേറൂ, നാട്ടിൽ ചെന്ന് 2 ആഴ്ചക്കകം പഠിക്കും എന്താണ് വിവേചനം ഒറ്റപ്പെടുത്തൽ എന്നൊക്കെ.

കോരിയിട്ടുതിന്നിട്ട് കുറ്റം പറയുന്ന മല്ലൂസാണ്, മൊത്തം പ്രവാസി മലയാളികളുടെ ശാപം....
Crossfire 2017-05-08 20:18:46
The Citizenship Clause is the first sentence of Section 1 in the Fourteenth Amendment to the United States Constitution, which states that "All persons born or naturalized in the United States, and subject to the jurisdiction thereof, are citizens of the United States and of the State wherein they reside."

അമേരിക്കയിൽ താമസിക്കുന്ന അമേരിക്കൻ ഇന്ത്യൻ പൗരനെ സംബന്ധിച്ചെടത്തോളം ട്രമ്പിനും സ്റ്റീവ് ബാനനും കിട്ടുന്ന അതെ സുരക്ഷ അമേരിക്കൻ ഭരണ ഘടന വാഗ്‌ദാനം ചെയ്യുന്നുണ്ട്. വേണ്ടവർക്ക് ഇവിടെ താമസിക്കാം അല്ലാത്തവർക്ക് നാട്ടിൽ പോകാം എന്ന് പറയുന്ന മലയാളികൾ വാലാട്ടികളാണ് .  ഇവിടെ ജനിച്ചവരും അല്ലാത്തവരുമായ പൗരന്മാർക്ക് എങ്ങും പോകാതെയും വാലാട്ടാതെയും  ട്രംപിന്റെയും വർഗ്ഗീയ വാദികളുടെയും  വെളുത്ത അമേരിക്ക എന്ന ആശയത്തിനെതിരെ പൊരുതേണ്ടതാണ്.  അതിനായി കറുത്ത വർഗ്ഗക്കാരോ, വെളുത്തവരോ, ഹിസ്പ്പണിക്കുകളോ ആയിട്ടും കൂട്ട് കെട്ടുന്നതിൽ തെറ്റില്ല. ഇവിടെ എഴുത്തുകാരൻ ഈ ലേഖനത്തിന്റെ തലക്കെട്ട്   നിന്ദാഗര്‍ഭമായ അർത്ഥത്തോട് കൂടിയാണ് എഴുതിയിരിക്കുനന്നതെന്നു ഈ ലേഖനം വായിക്കുന്നവർക്ക് മനസിലാകും.   നിക്കി ഹെയ്‌ലിയും, പ്രീത് ബരാരെയും അമേരിക്കയിൽ ജനിച്ചു വളർന്നവരാണ്. അവർ നാട്ടിലേക്ക് പോകണം എന്ന് പറയുന്ന വിധേയർ ഇവിടേ നിന്ന് പോകാൻ മറ്റുള്ളവരെക്കാൾ യോഗ്യത ഉള്ളവരാണ്.  കാരണം ആന്തരീകമായി അവർ ഭീരുക്കലാണെന്ന് അവരുടെ വാക്കുകൾ വ്യക്തമാക്കുന്നു.  യെജമാനന്റെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണം ഭക്ഷിച്ചു വാല് മടക്കി തല കാലിന്റെ മേളിൽ വച്ച് അലസമായി കിടന്ന് ഉറങ്ങാനെ ഇവർക്ക് കഴിയുകയുള്ളു.  ഫ്രഞ്ച് ജനതയുടെ തന്റേടം അമേരിക്കയിലെ ജനങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ട്രംപ് എന്ന വ്യക്തി അമേരിക്ക ഭരിക്കയില്ലായിരുന്നു. ചിന്താശക്തീ നഷ്ട്ടപെട്ട പതിനാലു മില്യൺ ജനങ്ങളും പൂട്ടിനും കൂടാതെ കുറെ അലവലാതി മലയാളികളും കൂടി വരുത്തി വച്ച നാശമാണ് ട്രംപ്. വേലിയിൽ കിടന്നതിനെ വച്ചിട്ടു കടിക്കുന്നു കടിക്കുന്നു എന്ന് പറയാതെ അതിന്റെ വാലിൽ പിടിച്ചു വലിച്ചു താഴെയിട്ട് വേണ്ടത് ചെയ്യുക.  

Daddy Cool 2017-05-08 20:45:01
If you are an American Indian then talk about the racism here and stand up against it instead of talking about the bull shit India and it's racism.  Hell with modi and pinarayi.  You understand boy. 
തോരൻ 2017-05-09 07:27:25
നിൽക്കുകയും വേണ്ട പോകുകയും വേണ്ട ആ കുടിയേറ്റക്കാരുടെ  ട്രെയിനിൽ കയറിക്കൊള്ളുക

Anthappan 2017-05-09 09:10:35

Look at the aftermath of Trump's presidency

"After hours of search, police found the dead body of Dr Kumar in the passenger seat of a car at a rest area. By late night on Thursday, the body was identified as that of Dr Kumar.

The police have refrained from making any comments about the incident.

There has been a surge in hate crimes against the Hindu and Sikh communities in the US after Donald Trump became the President of the country.

Indian engineer Srinivas Kuchibhotla was killed when a US Navy veteran Adam Purinton opened fire at him and his friend Alok Madasani before yelling "get out of my country" in February.

In Florida, an Indian-American family's store was almost burnt to the ground and many more have been harassed and threatened."



Vayanakkaran 2017-05-09 09:26:04
ഇതല്ലാം എന്നാ ചോദിയ, എന്നാ തലകെട്ടാ. ഇവിടാ ആരും നിൽക്കുകയോ കിടക്കുകയോ ഇരിക്കുകയോ  ചെയ്യയാം . നിയമം അനുസരിക്കണം . ചുമ്മാ ഇല്ലാത്ത കാരിയം ഉണ്ടാക്കല്ലേ. ചുമ്മാ ബ്ലാ .. ബ്ലാ.. പറയല്ലേ.  പോയിന്റില്ലാത്ത ലേഖനം.
തിരിച്ചടി 2017-05-09 12:03:19

ഇവിടെ നിൽക്കാനും ഇരിക്കാനും കിടക്കാനും വയ്യാത്ത സ്ഥിതി ഉണ്ടാക്കുന്നത് അളിപിളി ട്രാമ്പാണ്. അതിനു ചെണ്ടകൊട്ടൻ കുറെ അളിപിളി മലയാളികളും. പിന്നെ വായനക്കാരൻ എന്ന് പെരുവച്ചാൽ മാത്രം പോരാ മുഴുവനും ശ്രദ്ധിച്ച് വായിക്കണം. തലക്കെട്ടു വായിച്ചിട്ട് പോയി പരീക്ഷ എഴുതുന്നതുപോലെ ഇരിക്കും. പോകണോ നിൽക്കണോ, ചെകുത്താൻറേം കടലിന്റെ മദ്ധ്യേ,  എന്നിങ്ങനെ ഉള്ള പ്രയോഗത്തിന്റെ അർഥം മനസിലാക്കി സംസാരിക്കണം. ഇല്ല ഇതൊക്കെ നിങ്ങളോട് പറഞ്ഞിട്ട് എന്ത് കാര്യം? പഠിക്കാൻ വിട്ടപ്പോൾ കാട്ടിൽ കേറി ഇരുന്നു കാണും. പിന്നെ ഇവിടെ വന്നു കഥ, ലേഖനം, കവിത എഴുതിയെന്നു പറഞ്ഞു ഞങ്ങളുടെ അടുത്ത് വന്നാൽ സത്യം ഞങ്ങൾ വെളിച്ചത്തുകൊണ്ടുവരും. വേഷംകെട്ടിറക്കാൻ നോക്കണ്ട.


Ninan 2017-05-09 11:21:42
No hate crime will be tolerated by Trump. Current POTUS is man of action, not just flowery words BS.

On August 5, 2012 a massacre took place at a Gurdwara in Wisconsin, fatally shot dead 6 people and critically wounded 4 others. 

Remember how many precious lives we lost in that one incident. Compare to previous Obomo administration, Trump presidency is much better.

Trump achieved a lot in the last 100+ days. Lot more to do to put county back on track. Obomo had almost killed this great country.
Anthappan 2017-05-09 16:11:13
Not Obama only but French President Marcon also promote Free speech which 'Mandhabuddhies' cannot understand. Trump must be impeached.
മന്ദപ്പൻ 2017-05-09 12:28:58
എന്ത് പറഞ്ഞാലും ട്രംപ് "രാജി വെക്കണം". ഒബോ ഞങ്ങടെ നേതാവ്...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക