Image

ബ്‌ലെസന്‍ ജോര്‍ജ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് 10,11,12 തീയതികളില്‍

Published on 08 May, 2017
ബ്‌ലെസന്‍ ജോര്‍ജ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് 10,11,12 തീയതികളില്‍

      കുവൈത്ത്: ബ്ലെസന്‍ ജോര്‍ജ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ ഈമാസം 10,11,12 തീയതികളില്‍ ഫാഹേല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നാലാം ടൂര്‍ണമെന്റ് നടത്തപ്പെടും. കുവൈത്ത് വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വലീദ് എ അമാനാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നത്. കുവൈത്ത് വോളിബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

ഈ വര്‍ഷം ആറു ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കുവൈറ്റ് നാഷണല്‍ ടീം അംഗങ്ങള്‍ അടങ്ങിയ ടീമുകളും കുവൈറ്റ് ക്ലബ്ബ് ടീം അംഗങ്ങളും , മൂന്നു ഇന്‍ഡോര്‍ ടീമുകളുമാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ ടീം അംഗങ്ങളും സംസ്ഥാന ടീം സംസ്ഥാന ടീം അംഗങ്ങളും ഉള്‍പ്പെട്ട 3 ഇന്ത്യന്‍ ടീമുകളും മത്സരത്തില്‍ പങ്കെടുക്കുന്നു. മത്സരത്തില്‍ വിജയികളായവര്‍ക്ക് ട്രോഫിയും കാഷ്‌െ്രെപസും ലഭിക്കും.

ടൂര്‍ണമെന്റ് ആദ്യദിവസം വൈകുന്നേരം നാലിനും മറ്റുദിവസങ്ങളില്‍ ആറിനുമാണു നടത്തുന്നത്. ടൂര്‍ണമെന്റിനോടനുബന്ധിച്ച് കുവൈറ്റിലെ 17 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ആദരിക്കും. ഈ കുട്ടികളുടെ സ്‌പോര്‍ട്‌സിലുള്ള പ്രകടനത്തെ വിലയിരുത്തി സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിവരം അനുസരിച്ചാകും കുട്ടികളെ ആദരിക്കുക.

കേരളാ യൂണിവേഴ്‌സിറ്റി , കേരളാ സ്‌റ്റേറ്റ് ഇന്ത്യന്‍ നാഷണല്‍ ടീം , കേരളാ പൊലീസ് , കേരള ഇലക്ട്രിസ്റ്റി ബോര്‍ഡ്, അബുദാബി പൊലീസ് തുടങ്ങി അന്തര്‍ദേശീ ടീമുകളില്‍ 1970 മുതല്‍ 1980 വരെ കളിച്ച് ബ്ലസന്‍ ജോര്‍ജ്ജിന്റെ ഓര്‍മ്മ നിലനിര്‍ത്തുകയാണ് ഈ ടൂര്‍ണമെന്റിലൂടെ ഉദ്ദേശിക്കുന്നത്.

ഉമ്മന്‍ ജോര്‍ജ്ജ് ( ചെയര്‍മാന്‍), ചെസ്സില്‍ ചെറിയാന്‍( സെക്രട്ടറി ജനറല്‍), ബിനു ജോണ്‍ ഫിലിപ്പ് , സാം ജോര്‍ജ്ജ്( വൈസ് ചെയര്‍മാന്‍) ,സാം പൈനുമൂട്( പബ്ലിക് റിലേഷന്‍ കമ്മറ്റി ചെയര്‍മാന്‍) , രാജു സക്കറിയ ( മീഡിയാ, പബ്ലിസിറ്റി കണ്‍വീനര്‍) , കിഷോര്‍ സെബാസ്റ്റിയന്‍, ജോര്‍ജ്ജ് ഈശോ ( ജനറല്‍ കണ്‍വീനര്‍മാര്‍) എന്നിവരാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക