Image

ബാബുക്ക കേള്‍ക്കാന്‍’ സംഗീത സായാഹ്നം ഹൃദ്യമായി

Published on 08 May, 2017
ബാബുക്ക കേള്‍ക്കാന്‍’ സംഗീത സായാഹ്നം ഹൃദ്യമായി

കുവൈത്ത് : ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും മധുരം തന്റെ സംഗീതത്തിലൂടെ മലയാളികള്‍ക്ക് പകര്‍ന്ന അതുല്യ പ്രതിഭാശാലി എം.എസ്. ബാബുരാജിന് ആദരമര്‍പ്പിച്ച് ബാബുരാജിന്റെ ചെറുമകള്‍ നിമിഷ സലീം നയിച്ച സംഗീത സായാഹ്നം 'ബാബുക്ക കേള്‍ക്കാന്‍’ ഹൃദ്യമായി. 

കെഡിഎന്‍എ സംഘടിപ്പിച്ച 'ബാബുക്ക കേള്‍ക്കാന്‍’ മെഹ്ഫില്‍ സന്ധ്യയില്‍ നിമിഷ സലീമിന്റെ ആലാപനത്തിലൂടെ ശ്രോതാക്കളെ മലബാറിലേക്ക് എത്തിച്ചു. പ്രശസ്ത സംഗീത സംവിധായക സഹോദരങ്ങളായ ബേണി ഇഗ്‌നേഷ്യസിലെ ബേണി ഹാര്‍മോണിയത്തിലും അക്ബര്‍ മലപ്പുറം തബലയിലും താളലയങ്ങള്‍ തീര്‍ത്തു. ബഷീര്‍ കൊയിലാണ്ടി കീബോര്‍ഡിലും ഹാഷിര്‍ ബഷീര്‍ റിഥത്തിലും ഗാനങ്ങളെ ജീവസുറ്റതാക്കി. നേരത്തേ നടന്ന ലളിതമായ ചടങ്ങില്‍ കെ.ഡി.എന്‍.എ പ്രസിഡന്റ് സുരേഷ് മാത്തൂര്‍ അധ്യക്ഷത വഹിച്ചു. 

ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. കലാകാരന്മാര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കുമുള്ള ഉപഹാരങ്ങള്‍ ബഷീര്‍ ബാത്ത, സന്തോഷ് പുനത്തില്‍, കളത്തില്‍ അബ്ദുറഹ്മാന്‍, കൃഷ്ണന്‍ കടലുണ്ടി, ആലിക്കോയ, സത്യന്‍ വരൂണ്ട, അസീസ് തിക്കോടി, എം.എ. ഹിലാല്‍, റാഫി നന്തി എന്നിവര്‍ കൈമാറി. നിമിഷ പാടിയ ബാബുരാജിെന്റ ഗാനങ്ങള്‍ അടങ്ങിയ സീഡിയുടെ പ്രകാശനം അയൂബ് കച്ചേരി നിര്‍വഹിച്ചു. മലബാര്‍ മഹോത്സവത്തില്‍ ഏറ്റവും കൂടുതല്‍ കൂപ്പണ്‍ വിറ്റ അബ്ബാസിയ ഏരിയ കമ്മിറ്റിക്ക് മുഹമ്മദലി അറക്കല്‍ ഉപഹാരം നല്‍കി. ഏരിയ പ്രസിഡന്റ് സന്തോഷ് നന്പയില്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍, ട്രഷറര്‍ തുളസി എന്നിവര്‍ ഏറ്റുവാങ്ങി. കെഡിഎന്‍എ ജനറല്‍ സെക്രട്ടറി എം.എം. സുബൈര്‍ സ്വാഗതവും ഉബൈദ് ചക്കിട്ടക്കണ്ടി നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക