Image

റവ. എ. ധര്‍മരാജ്‌ റസാലം സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ്‌

Published on 25 June, 2011
റവ. എ. ധര്‍മരാജ്‌ റസാലം സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ്‌
തിരുവനന്തപുരം: റവ. എ. ധര്‍മരാജ്‌ റസാലത്തെ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ്പായി പ്രഖ്യാപിച്ചു. മഹായിടവക ഉപാധ്യക്ഷനും സിഎസ്‌ഐ കത്തീഡ്രല്‍ പ്രസ്‌ബിറ്ററുമായിരുന്നു ഇദ്ദേഹം. വിഴിഞ്ഞം ഇടവകയില്‍ കല്ലുവെട്ടാന്‍കുഴി പോങ്ങുവിള വീട്ടില്‍ പരേതനായ റിട്ട. വില്ലേജ്‌ ഓഫിസര്‍ ആല്‍ബര്‍ട്ടിന്റെയും സുമംഗലാബായിയുടെയും മകനായി 1956 മേയ്‌ അഞ്ചിനാണു ജനനം.
ഭാര്യ: ഷെര്‍ളി ജോണ്‍ (ചാണി എല്‍എംഎസ്‌ എല്‍പി സ്‌കൂള്‍ അധ്യാപിക). മക്കള്‍: ഷെറിന്‍ എസ്‌. റസാലം, ഷിനോയ്‌ എസ്‌. റസാലം എന്നിവരാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക