Image

മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു

Published on 11 May, 2017
മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു
ജബല്‍പൂര്‍: മധ്യപ്രദേശിലെ ജമുനിയായിലുണ്ടായ വാഹനാപകടത്തില്‍ 11 പേര്‍ മരിക്കുകയും 15 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. പരിക്കേറ്റവരെ സുഭാഷ്‌ ചന്ദ്ര ബോസ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ്‌ അറിയിച്ചു.

വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരു മണിക്കായിരുന്നു അപകടമുണ്ടായത്‌. ടില്‍വാരയില്‍നിന്നു ചര്‍ഗാവനിലിലേക്ക്‌ ഫോറസ്റ്റ്‌ ജീവനക്കാരുമായി പോയ വാഹനം നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന്‌ കലുങ്കില്‍ ഇടിച്ച്‌ തോട്ടിലേക്ക്‌ മറിയുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക