Image

ഐ ടി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

Published on 12 May, 2017
ഐ ടി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

ബെംഗളൂരു: ഇന്ത്യയിലെ ഏഴു  പ്രമുഖ ഐടി കമ്പനികള്‍ ഈ വര്‍ഷം 56,000 ജീവനക്കാരെ പിരിച്ചു വിടുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഇന്‍ഫോസിസ്‌, വിപ്രോ, ടെക്‌ മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്‌, യുഎസ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊഗ്‌നിസന്റ്‌ ടെക്‌നോളജി സൊല്യൂഷന്‍സ്‌ കോര്‍പ്പറേഷന്‍, ഡിഎക്‌സ്സി ടെക്‌നോളജി, ഫ്രാന്‍സ്‌ ആസ്ഥാനമായ കാപ്‌ജെയ്‌മിനി എസ്‌.എ എന്നിവയാണ്‌ പിരിച്ചു വിടലിനൊരുങ്ങുന്നത്‌.

ഈ കമ്പനികളിലെ 12 ലക്ഷം ജീവനക്കാരില്‍ നിന്ന്‌ 4.5 ശതമാനത്തെയാണ്‌ പിരിച്ചു വിടുക. 
കോഗ്‌നിസന്റില്‍ 15,000 പേരെ ബക്കറ്റ്‌ 4 വിഭാഗത്തിലേക്ക്‌ തരംതാഴ്‌ത്തി. ഇന്‍ഫോസിസില്‍ 3000 സീനിയര്‍ മാനേജര്‍മാരെ മെച്ചപ്പെടാനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഡിഎക്‌സ്സി ടെക്‌നോളജി ഇന്ത്യയിലെ ഓഫീസുകളുടെ എണ്ണം മൂന്നു വര്‍ഷം കൊണ്ട്‌ 50 ല്‍നിന്ന്‌ നിന്ന്‌ 26 ആക്കി ചുരുക്കാന്‍ തീരുമാനിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക