Image

യുക്മ വള്ളംകളി ജൂലൈ 29ന്

Published on 14 May, 2017
യുക്മ വള്ളംകളി ജൂലൈ 29ന്

      ലണ്ടന്‍: യുകെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ, കേരള സര്‍ക്കാരുമായി സഹകരിച്ച് യുകെയില്‍ വള്ളംകളി സംഘടിപ്പിക്കുന്നു. മിഡ് ലാന്റ്‌സിലെ വാര്‍വിക് ഷെയറില്‍ ജൂലൈ 29 ന് (ശനി) ആണ് പരിപാടി. കേരള സര്‍ക്കാരിന്റെ ടൂറിസം, സാംസ്‌കാരികം, പ്രവാസികാര്യം എന്നീ വകുപ്പുകളുമായി സഹകരിച്ചാവും മത്സരം നടത്തപ്പെടുന്നത്. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ പരന്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളും ഉള്‍പ്പെടെയുള്ള സ്‌റ്റേജ് പ്രോഗ്രാമുകളും അരങ്ങേറും. കേരളത്തെപ്പറ്റി കൂടുതല്‍ വിവിരങ്ങള്‍ മറ്റുള്ളവര്‍ക്ക് വ്യക്തമാക്കുന്നതിന് കേരളീയ തനിമയോട് കൂടിയ വിവിധ മേഖലയില്‍ നിന്നുള്ള വിവിധ സാറ്റാളുകളും ഉള്‍പ്പെടുന്ന വിപുലമായ പ്രദര്‍ശനവും ഉണ്ടായിരിക്കും. 

കേരള ടൂറിസം പ്രമോഷന്‍, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കേരളീയ സംസ്‌കാരവും കലാകായിക പാരന്പര്യവും ഭക്ഷണവൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉള്‍പ്രദേശങ്ങളില്‍ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. 

പരിപാടിയുടെ നടത്തിപ്പിന് യുക്മ ദേശീയ കമ്മിറ്റി സ്വാഗതസംഘം രൂപീകരിച്ചു. മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍), റോജിമോന്‍ വര്‍ഗീസ് (ചീഫ് ഓര്‍ഗനൈസര്‍), അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍), അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ (പ്ലാനിംഗ് ആന്‍ഡ് ലീഗല്‍ ഓഫീസര്‍), അഡ്വ. സന്ദീപ് ആര്‍. പണിക്കര്‍, പ്രിയ കിരണ്‍ (ഗവണ്‍മെന്റ് ആന്‍ഡ് ഒഫീഷ്യല്‍ ലെയ്‌സണിംഗ്), അലക്‌സ് വര്‍ഗീസ് (ഫിനാന്‍സ് കണ്‍ട്രോളര്‍), ജയകുമാര്‍ നായര്‍, ജേക്കബ് കോയിപ്പള്ളി, തോമസുകുട്ടി ഫ്രാന്‍സിസ്, ജോഷി സിറിയക് (ബോട്ട് റേസ് ആന്‍ഡ് ടീം മാനേജ്‌മെന്റ്), സുജു ജോസഫ് (പബ്ലിസിറ്റി), ഷൈമോന്‍ തോട്ടുങ്കല്‍ (മീഡിയ മാനേജ്‌മെന്റ്), ടിറ്റോ തോമസ്, ഡിക്‌സ് ജോര്‍ജ് (എക്‌സിബിഷന്‍), ഡോ. ദീപ ജേക്കബ്, ഓസ്റ്റിന്‍ അഗസ്റ്റിന്‍, സിന്ധു ഉണ്ണി (ഇന്‍വിറ്റേഷന്‍), ജയ്‌സണ്‍ ജോര്‍ജ്, ജോര്‍ജ്കുട്ടി എണ്ണംപ്ലാശേരില്‍, ജനേഷ് നായര്‍, അനീഷ് ജോണ്‍ (കള്‍ച്ചറല്‍ പ്രോഗ്രാം), സജീഷ് ടോം (മള്‍ട്ടി കള്‍ച്ചര്‍ കോഓര്‍ഡിനേഷന്‍), ഒ.ജി. സുരേഷ് കുമാര്‍ (ഇന്‍ഫ്രാസ്ട്രക്ചറല്‍ മാനേജ്‌മെന്റ്), ഷിജു മാത്യു, അഫ്ഫാന്‍ റഹ്മാന്‍ (ഐടി സപ്പോര്‍ട്ട്) എന്നിവരെ തെരഞ്ഞെടുത്തു. 

വിവരങ്ങള്‍ക്ക്: മാമ്മന്‍ ഫിലിപ്പ്: 07885467034, റോജിമോന്‍ വര്‍ഗീസ്: 07883068181, ജയകുമാര്‍ നായര്‍ 07403223066.

റിപ്പോര്‍ട്ട്: ബാല സജീവ് കുമാര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക