Image

മാതൃത്വത്തെ ആദരിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്റെ മാതൃദിനാഘോഷം

Published on 16 May, 2017
മാതൃത്വത്തെ ആദരിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്റെ മാതൃദിനാഘോഷം
വിയന്ന: ഓസ്ട്രിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ വിമന്‍സ് ഫോറം മാതൃദിനാഘോഷം സംഘടിപ്പിച്ചു. സംഘടനയിലെ അമ്മമാര്‍ തന്നെ നേതൃത്വം നല്‍കിയ പരിപാടിയില്‍ വിമന്‍സ് ഫോറം സെക്രട്ടറി നീന എബ്രഹാം സ്വാഗതം പറഞ്ഞു. 

ഗ്രീന്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഹൈദി സെക്വന്‍സ് അമ്മമാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തില്‍ സംഘടനയുടെ യൂറോപ് കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളും, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ആഗോള സംഘടനയുടെ ആവശ്യത്തെക്കുറിച്ചും വിവരിച്ചു. 

കുട്ടികളും, മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ മിഴിവേകിയ സമ്മേളനത്തില്‍ സന്നിഹിതരായ എല്ലാ അമ്മമാര്‍ക്കും റോസാപുഷ്പങ്ങള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് അമ്മമാരെ അനുസ്മരിക്കുന്ന പ്രസംഗ മത്സരം സംഘടിപ്പിച്ചു. രണ്ട് ഗ്രൂപ്പുകളിലായി നടത്തിയ മത്സരങ്ങളില്‍ പ്രിയമോള്‍ പണിക്കപ്പറന്പില്‍ (ഒന്നാം സ്ഥാനം), ജീന സ്രാന്പിക്കല്‍ (രണ്ടാം സ്ഥാനം), കേര്‍സ്റ്റീന്‍ ചക്കാലയില്‍ (മൂന്നാം സ്ഥാനം), ഫെലിക്‌സ് ചെരിയംകാലയില്‍ (ഒന്നാം സ്ഥാനം), ആന്‍ മരിയ പള്ളിപ്പാട്ട് (രണ്ടാം സ്ഥാനം) എന്നിവര്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. 

വിയന്നയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള സിമ്മി കൈലാത്ത് സംവിധാനം ചെയ്തു അഭിനയിച്ച ’സൊറ’ എന്ന ഹൃസ്വചിത്രം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ചടങ്ങിന് കൂടി സമ്മേളനം സാക്ഷ്യം വഹിച്ചു. രമ്യ വെളിയത് അവതാരികയായിരുന്നു. ഓസ്ട്രിയയിലെ ടിവി, സിനിമ മേഖലയില്‍നിന്നുള്ള പ്രഗത്ഭരെ അണിനിരത്തി ചിത്രികരിച്ച ’സൊറ’യുടെ ചിത്രീകരണ വിശേഷങ്ങളും സിമ്മി പങ്കുവച്ചു. ഭക്ഷണത്തോട് കൂടി സമാപിച്ച ചടങ്ങില്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ബീന വെളിയത്ത് നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക