Image

മോഹനന്‍ കാണിപ്പറന്പിലിന് യാത്രയയപ്പ് നല്‍കി

Published on 16 May, 2017
മോഹനന്‍ കാണിപ്പറന്പിലിന് യാത്രയയപ്പ് നല്‍കി

 
ദമ്മാം: ഇരുപത്തിരണ്ടു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌കാരികവേദി ദമ്മാം മേഖല വൈസ്പ്രസിഡന്റും, അമാമ്ര യൂണിറ്റ് പ്രസിഡന്റുമായ മോഹനന്‍ കാണിപ്പറന്പിന്, നവയുഗം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

ദീര്‍ഘകാലം ദമ്മാമിലെ ഒരു പ്രിന്റിംഗ് പ്രസ് കന്പനിയിലാണ് ജോലി ചെയ്തിരുന്ന ഇദ്ദേഹം ഹൃദ്രോഗവും ആരോഗ്യപ്രശ്‌നങ്ങളും കാരണമാണ് പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങി വിശ്രമജീവിതം നയിയ്ക്കാന്‍ തീരുമാനിച്ചത്. 

ദമ്മാം റോസ് ഓഡിറ്റോറിയത്തില്‍ വച്ചു അമാമ്ര യൂണിറ്റ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ നവയുഗം കേന്ദ്രകമ്മിറ്റിയംഗം സുമി ശ്രീലാല്‍ അദ്ധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രരക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ട്രഷറര്‍ സാജന്‍ കണിയാപുരം, കേന്ദ്രനേതാക്കളായ ഷാജി മതിലകം, ലീന ഉണ്ണികൃഷ്ണന്‍, അരുണ്‍ ചാത്തന്നൂര്‍, ഉണ്ണികൃഷ്ണന്‍, അരുണ്‍ നൂറനാട്, ഖദീജ ഹബീബ്, രാജേഷ് ചടയമംഗലം, മിനി ഷാജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുറ്റം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക