ദക്ഷിണ ഹസ്തമതേകും ദാനം
വാമ കരത്താല്‍ പടവുമെടുത്തി
ട്ടമ്പട ഞാനൊരു സംഭവമെന്നു
വിളംബരമാക്കാന് വെമ്പലുകൊള്ളും
വമ്പിനു പേരിതു സേവനമോ!
സന്തതസഹചാരിക്കു പിണഞ്ഞിടു
മാപത്തില്‍ തുണയാകേണ്ടോര്,
ഒപ്പം കൂടീട്ടൊപ്പിയെടുത്തി
ട്ടാഘോഷിക്കുന്നാ പതനം.
ഗതികേടാല്‍ സ്വയഹത്യയിലേക്കു
ഗമിക്കും തോഴനെ തിരികെ വിളിക്കാ
തവനുടെയന്ത്യവുമാ നോവുകളും
ചിത്രമെടുത്തതിലാനന്ദിക്കുന്നു
ന്മാദികളുടെ കാലമിതയ്യോ കലികാലം.!
നന്മ നിറഞ്ഞു തുളുമ്പും തന്നുടെ
ഹൃദയ വിശാലതയറിയിക്കാന്,
മഹിമകള്‍ വാഴ്ത്തിപ്പാടാന്
ഗീതികള്‍ തേടും കല്മഷഹൃത്തുക്കള്.
നാലാളറിയാന്‍ കാട്ടും സേവന
മാമാങ്കത്തിന്നിരകള് തന്
മാനത്തിന് വില കല്പ്പിക്കാത്തവര്
ഘോഷിക്കുന്നീ തന്‍പെരുമ...