Image

കുത്തേറ്റ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷിച്ച മലയാളിക്ക് കാബി ഓഫ് ദി ഈയര്‍ നോമിനേഷന്‍

Published on 19 May, 2017
കുത്തേറ്റ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷിച്ച മലയാളിക്ക് കാബി ഓഫ് ദി ഈയര്‍ നോമിനേഷന്‍
സിഡ്‌നി: മക്കായി മക്കായിയില്‍ ടാക്‌സി ഓടിക്കുന്ന മലയാളിക്ക് പോലീസിന്റെയും മക്കായി സിറ്റി കൗണ്‍സിലിന്റെയും മാന്‍ ഓഫ് ദി ഈയര്‍ നോമാനേഷനുകള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടു. മകായിയില്‍ വിറ്റ്‌സണ്‍ഡേ മാക്‌സി ടാക്‌സി ഓടിക്കുന്ന അങ്കമാലി കിടങ്ങൂര്‍ സ്വദേശി അനീഷ് വര്‍ഗ്ഗീസിനാണ് ഈ അംഗീകാരം. ഓസ്‌ടേലിയായില്‍ കഴിഞ്ഞ ഒന്‍പതുവര്‍ഷമായി താമസിക്കുന്ന അനീഷ് മെല്‍ബണില്‍ നിന്നും മേരി ബ്രോയിലേയ്ക്കും അവിടെ നിന്നും മക്കായിയിലേയ്ക്കും താമസം മാറുകയായിരുന്നു. 

കഴിഞ്ഞ ദിവസം അനീഷ് ഓടിച്ചിരുന്ന ടാക്‌സിയില്‍ ബേക്കേഴ്‌സ് ഗീക്ക് ടവേനില്‍ നിന്നും സ്വദേശികളായ രണ്ടുപേര്‍ ടാക്‌സിയില്‍ കയറി. തുടക്കംമുതലേ അവര്‍ തമ്മില്‍ തര്‍ക്കം തുടര്‍ന്നു. അനീഷിന്റെ മുന്‍വശത്തിരുന്ന യാത്രക്കാരനെ പിന്‍സീറ്റില്‍ നിന്നും കത്തിക്കു കുത്തുകയായിരുന്നു. പെട്ടെന്ന് വാഹനം നിര്‍ത്തിയ അനീഷ് കുത്തിയ ആള്‍ പുറത്തിറങ്ങിയ തക്കം നോക്കി തുറന്ന വാതിലുമായി ഓടിച്ചു നീങ്ങി സുരക്ഷിതമായി നിര്‍ത്തി ഞരന്പ് മുറിഞ്ഞ് രണ്ടിഞ്ച് ആഴത്തിലുണ്ടായിരുന്ന മുറിവു ടൗവലുകൊണ്ടു കെട്ടി തീവ്രപരിചരണം നല്‍കി പോലീസിനെയും ആംബുലന്‍സിനെയും വിവരം അറിയിക്കുകയും. ഫസ്റ്റ് എയ്ഡ് കിട്ടി റിക്കവറിപോസിഷനില്‍ ഇരുത്തിയതുകൊണ്ടാണ് അദേഹം രക്ഷപെട്ടതെന്ന് പോലീസ് പറഞ്ഞു.

പോലീസ് സ്ഥലത്ത് വച്ചു തന്നെ അനുമോദിക്കുകയും ടാക്‌സി ഓഫീസില്‍ വിളിച്ച് കാബി ഓഫ് ദി ഈയറായി അനീഷിനെ തെരഞ്ഞെടുത്തതായി അറിയിക്കുകയും ചെയ്തു.തുടര്‍ന്ന് മക്കായി സിറ്റി കൗണ്‍സിലില്‍ നിന്നും മാന്‍ ഓഫ് ദി ഈയറായി നോമിനേറ്റ് ചെയ്ത കാര്യവും അറിയിക്കുകയായിരുന്നു. 

റിപ്പോര്‍ട്ട്: ജോസ്. എം. ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക