Image

ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ മെയ് 27ന് ആഘോഷകരമായ ആദ്യകുര്‍ബാന സ്വീകരണം

ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) Published on 20 May, 2017
ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ മെയ് 27ന് ആഘോഷകരമായ ആദ്യകുര്‍ബാന സ്വീകരണം
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആദ്യകുമ്പസാരം മെയ് 20 നും, ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണം മെയ് 27 ശനിയാഴ്ച 3 മണിക്കും നടത്തപ്പെടുന്നു.

ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് ചെമ്മാച്ചേല്‍ ലൂക്‌സണിന്റേയും ഫെലിക്‌സിന്റേയും പുത്രന്‍ ഫ്രാങ്ക്‌ലിന്‍, കീഴങ്ങാട്ട് സിറിയക്കിന്റേയും കൊളീന്റേയും പുത്രന്‍ ജെയ്ഡന്‍, കുന്നംകുളം ഷിബുവിന്റേയും ജിഷയുടേയും പുത്രി എവാ, തെക്കനാട്ട് സനലിന്റേയും പ്രിയയുടേയും പുത്രി സാന്ദ്ര, ഉപ്പൂട്ടില്‍ ഷിനുവിന്റേയും പ്രിന്‍സിയുടേയും പുത്രന്‍ ആല്‍വിന്‍, തെക്കനാട്ട് സഞ്ചുവിന്റേയും ഫെബിന്റേയും പുത്രന്‍ ഡാനിയേല്‍, മുളയാനിക്കല്‍ ഷിബുവിന്റേയും സുസ്മിതയുടേയും പുത്രി സെറീനാ, പാറാനിക്കല്‍ ജിനോയിയുടേയും സനിതയുടേയും പുത്രി ഇസബെല്‍, തറത്തട്ടേല്‍ ജോസിന്റേയും ഷിന്‍സിമോളുടേയും പുത്രന്‍ ജഹാസിയേല്‍, പടിഞ്ഞാറേല്‍ സ്റ്റീഫന്റേയും ജോസ്സിയുടേയും പുത്രന്‍ സ്റ്റീവിന്‍, കോയിത്തറ സുനിലിന്റേയും നീനയുടെയും പുത്രി അഞ്ചല്‍, തറത്തട്ടേല്‍ തോമസിന്റേയും സുജയുടേയും പുത്രി എലേന, പുത്തെന്‍പറമ്പില്‍ റോണിയുടേയും റ്റാനിയായുടേയും പുത്രന്‍ നിഖില്‍ ജോസഫ്, പറമ്പടത്തുമലയില്‍ ജോബിന്റേയും സ്വപ്നയുടേയും പുത്രന്‍ നിഖില്‍ ജോബിന്‍, മാധവപ്പള്ളില്‍ ദിലീപിന്റേയും സിന്‍സിയുടേയും പുത്രി ആഷ്‌ലി, വെട്ടിക്കാട്ട് പ്രശാന്തിന്റേയും ഹാനിയുടേയും പുത്രന്‍ ജാസ്, പുത്തേട്ട് മനോജിന്റേയും (പരേതന്‍), രമ്യയുടേയും പുത്രന്‍ ഇവാന്‍, വിളങ്ങാട്ടുശ്ശേരില്‍ മാറ്റിന്റേയും ഡയാനയുടേയും പുത്രന്‍ പോള്‍ എന്നിവരാണ്.

ക്‌നാനായ കത്തോലിക്ക റീജിയണ്‍ വികാരി ജെനറാള്‍ മോണ്‍. തോമസ് മുളവനാല്‍, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി റവ. ഫാ. ബോബന്‍ വട്ടംപുറ, റെവ. ഫാ. ബിജു ചൂരപടത്ത്, റെവ. ഫാ. റ്റോമി ചെള്ളക്കണ്ടത്തില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.

കുട്ടികളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായ ആഘോഷകരമായുള്ള ആദ്യകുര്‍ബാനസ്വീകരണത്തില്‍ പങ്കെടുത്ത്, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് അനുഗ്രഹപ്രദമാക്കണമെന്ന് ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തും, ഡി. ആര്‍. ഇ. ടോമി കുന്നശ്ശേരിയും, കുട്ടികളുടെ മാതാ പിതാക്കളും, അധ്യാപകരും അറിയിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക