Image

ടൊയോട്ട സണ്ണി അന്തരിച്ചു

Published on 20 May, 2017
ടൊയോട്ട സണ്ണി അന്തരിച്ചു
കുവൈത്ത് സിറ്റി: പ്രമുഖ വ്യവസായിയും കുവൈത്തിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം. മാത്യൂസ് (ടൊയോട്ട സണ്ണി) അന്തരിച്ചു. 81 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്ന അദ്ദേഹം മേയ് 20ന് വൈകുന്നേരം നാലിന് കുവൈത്ത് ഖാദിസിയയിലെ വീട്ടിലായിരുന്നു അന്ത്യം. 

കുവൈത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്ക് ഒരു പതിറ്റാണ്ടു മുന്പ് 1956 ഒക്ടോബറിലാണു അദ്ദേഹം കുവൈത്തില്‍ എത്തിയത്. രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈയില്‍ കന്പനിയായ അല്‍ സായര്‍ ഗ്രൂപ്പിന്റെ ഇന്നത്തെ വളര്‍ച്ചക്ക് അടിത്തറ പാകിയ അദ്ദേഹം 1989ല്‍ സ്ഥാപനത്തിന്റെ ഉന്നത പദവില്‍ ഇരിക്കവേ സ്വയം വിരമിച്ച ശേഷവും ടൊയോട്ട സണ്ണി എന്ന പേരിലാണ് മലയാളി സമൂഹത്തിനിടയില്‍ അറിയപ്പെട്ടിരുന്നത്. സഫീന റെന്റ് എ കാര്‍, സഫീന ജനറല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് കന്പനി തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു വരികയായിരുന്നു. 

1990 ല്‍ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം കാഴ്ചവച്ചത്. ജാബിരിയ ഇന്ത്യന്‍ സ്‌കൂളിന്റെ സ്ഥാപകനായ അദ്ദേഹം 15 വര്‍ഷക്കാലം ഇന്ത്യന്‍ ആര്‍ട്ട് സര്‍ക്കിളിന്റെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 

പരേതന്‍ പത്തനംതിട്ട കൊയ്പ്പുറം കുന്പനാട് സ്വദേശിയാണ്. ഭാര്യ മേരി. മക്കള്‍: ജോയ് മാത്യു, ആനി മാത്യു, സൂസന്‍ മാത്യു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക