തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെതിരെ മുന്‍ മുഖ്യമന്ത്രി
വി.എസ് അച്യുതാനന്ദന്. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ദുരൂഹവും സംശയം
നിറഞ്ഞതുമാണെന്ന് വി.എസ് നിയമസഭയില്‍ പറഞ്ഞു.
പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി
ഗ്രൂപ്പ് കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും അദ്ദേഹം
ആരോപിച്ചു.
പദ്ധതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്നും വി.എസ്
ആവശ്യപ്പെട്ടു. സബ്മിഷനായിട്ടാണ് വിഎസ് ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന നിലയില്‍ കരാറുമായി മുന്നോട്ട് പോകുന്നത്
ശരിയല്ലെന്നും വി.എസ് പറഞ്ഞു.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍
വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. അത്
നടപ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.