Image

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേളയില്‍ എസ്എംഎ ചാന്പ്യന്‍

Published on 23 May, 2017
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേളയില്‍ എസ്എംഎ ചാന്പ്യന്‍


      ലണ്ടന്‍: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേള 2017 ന് വിജയകരമായ പരിസമാപ്തി.
2017 മേയ് 20 ന് സൗത്തെന്‍ഡ് ലെഷര്‍ ആന്‍ഡ് ടെന്നീസ് സെന്ററില്‍ നടന്ന  കായികമേളയില്‍ സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ ജേതാക്കളായി.ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനവും നവാഗതരായ എഡ്മണ്ടന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

രാവിലെ 11ന് യുക്മ മുന്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലും റീജിയന്‍ പ്രസിഡന്റ് രഞ്ജിത്കുമാറും ചേര്‍ന്ന് ഫ്‌ളാഗ്ഓഫ് ചെയ്തതോടെ കായികമേള ആരംഭിച്ചു. അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഇത്രയുംജനപങ്കാളിത്തത്തില്‍ ഒരു റീജിയന്‍ കായികമേള നടക്കുന്നത് ആദ്യമായിട്ടാണെന്നു പറഞ്ഞു. സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് വിനി കുന്നത്ത്‌സ്വാഗതവും റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ കൃതജ്ഞതയും പറഞ്ഞു.

വാശിയേറിയ വടംവലി മത്സരത്തില്‍ സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ വിജയികളായി.പുരുഷ വിഭാഗത്തില്‍ വ്യക്തിഗത ചാന്പ്യമാരായി ജോസഫ് സജിമോനും (എസ്എംഎ) ഡിയോണ്‍ സോണിയും (കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍) വനിതാവിഭാഗത്തില്‍ വ്യക്തിഗത ചാന്പ്യനായി സലീന സജീവും തെരഞ്ഞെടുക്കപ്പെട്ടു. 

സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് വിനി കുന്നത്ത്, സെക്രട്ടറി ജിസ് ജോസ്, ട്രഷറര്‍ ജോബി ബേബി ജോണ്‍ എന്നിവരോടൊത്ത് റീജിയണല്‍ കമ്മറ്റി അംഗങ്ങളായ ഷാജി വര്‍ഗീസും ജിജി നട്ടാശേരിയും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളും റീജിയനിലെ അംഗ അസോസിയേഷനുകളുടെ സഹകരണവുമാണ് കായികമേള വന്‍ വിജയമായതിനു കാരണമായതെന്ന് റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ പറഞ്ഞു. ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കമ്മറ്റി അംഗങ്ങളായ ബിജീഷ് ചാത്തോത് , സോണി ജോര്‍ജ് , അലക്‌സ് ലൂക്കോസ് എന്നിവരും മേളയില്‍ പങ്കെടുത്തു .

റിപ്പോര്‍ട്ട്: റെജി നന്തികാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക