Image

കൃഷിവകുപ്പില്‍ ഐഎഎസ്‌ പോര്‌; രാജുനാരായണ സ്വാമിയും ബിജു പ്രഭാകറും തമ്മില്‍

Published on 24 May, 2017
കൃഷിവകുപ്പില്‍  ഐഎഎസ്‌ പോര്‌; രാജുനാരായണ സ്വാമിയും ബിജു പ്രഭാകറും തമ്മില്‍

തിരുവനന്തപുരം: കൃഷിവകുപ്പില്‍ മറനീക്കി ഐഎഎസ്‌ പോര്‌. കൃഷി വകുപ്പ്‌ ഡയറക്ടര്‍ ബിജു പ്രഭാകറും കൃഷി വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണ സ്വാമിയും തമ്മിലാണ്‌ ഭിന്നത ആരോപണ പ്രത്യാരോപണങ്ങളായി പുറത്തുവന്നത്‌.

 രാജുനാരായണ സ്വാമിക്ക്‌ തന്നില്‍ അവിശ്വാസമുണ്ട്‌, വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ അവധിയില്‍ പ്രവേശിക്കുകയാണെന്ന്‌ ബിജു പ്രഭാകര്‍ പറഞ്ഞു. എന്നാല്‍ ബിജുപ്രഭാകറിന്റെ ഐഎഎസ്‌ വ്യാജമാണെന്ന ആരോപണവുമായി രാജുനാരായണ സ്വാമി തിരിച്ചടിച്ചു.

എന്നാല്‍ ബിജുപ്രഭാകറിന്റെ ഐഎഎസ്‌ വ്യാജമാണെന്ന ആരോപണവുമായി രാജുനാരായണ സ്വാമി തിരിച്ചടിച്ചു.
ബിജു പ്രഭാകറിന്റെ ഐഎഎസ്‌ വ്യാജമാണെന്നും രേഖകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട്‌ തനിക്ക്‌ പരാതി ലഭിച്ചിട്ടുണ്ടെന്നും രാജുനാരായണ സ്വാമി വ്യക്തമാക്കി. 

ഐഎഎസ്‌ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും ബിജു പ്രഭാകറിന്‌ ഐഎഎസ്‌ നല്‍കിയവരും കുടുങ്ങുമെന്നും സ്വാമി ഭീഷണി മുഴക്കി.

ഇല്ലാത്ത തസ്‌തിക സൃഷ്ടിച്ച്‌ ബിജുപ്രഭാകര്‍ നിയമനം നടത്തിയിട്ടുണ്ടെന്നും ഇത്‌ ചട്ടലംഘനമാണെന്നും സ്വാമി ആരോപിക്കുന്നു. 

 വകുപ്പ്‌ സെക്രട്ടറിക്ക്‌ വിശ്വാസമില്ലാത്തതിനാല്‍ ഇനി കൃഷിവകുപ്പില്‍ തുടരാനാവില്ലെന്നുമുള്ള നിലപാടിലാണ്‌ ബിജു പ്രഭാകര്‍. അവധിക്ക്‌ അപേക്ഷ നല്‍കുകയും ചെയ്‌തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക