Image

അമ്പലപ്പുഴ ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണം കണ്ടെത്തി

Published on 24 May, 2017
അമ്പലപ്പുഴ ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണം കണ്ടെത്തി

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ കാണാതായ തിരുവാഭരണം കണ്ടെത്തി. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്നാണ്‌ കടലാസില്‍ പൊതിഞ്ഞ നിലയില്‍ കാണാതായ തിരുവാഭരണം കിട്ടിയത്‌.

കഴിഞ്ഞമാസം ഇരുപതിനായിരുന്നു നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുവാഭരണം കാണാതായത്‌. വിഷു ആഘോഷത്തിന്‌ ശേഷം തിരിച്ച്‌ വെക്കുന്നതിനിടയിലാണ്‌ തിരുവാഭരണത്തിലെ സ്വര്‍ണ്ണം പതക്കം കാണാതായത്‌ ശ്രദ്ധയില്‍പ്പെടുന്നത്‌.

തുടര്‍ന്ന്‌ നടത്തിയ തെരച്ചിലിനിടെ രണ്ട്‌ തവണ കാണിക്ക വഞ്ചി തുറന്ന്‌ പരിശോധിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക