Image

അഞ്ചേരി ബേബി വധക്കേസ്‌: എം എം മണിക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്‌തു

Published on 24 May, 2017
അഞ്ചേരി ബേബി വധക്കേസ്‌: എം എം മണിക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്‌തു


കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം എം മണിക്കെതിരായ കേസിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്‌തു. എം എം മണി സമര്‍പ്പിച്ച ഹര്‍ജിയില്‍ തൊടുപുഴ അഡീഷനല്‍ സെഷന്‍സ്‌ കോടതിയുടെ നടപടികളാണ്‌ ഹൈക്കോടതി സ്റ്റേ ചെയ്‌തത്‌. കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തിയതിനെതിരെയാണ്‌ ഹര്‍ജി നല്‍കിയിരുന്നത്‌.

അഞ്ചേരി ബേബി വധക്കേസ്‌ തൊടുപുഴ അഡീഷനല്‍ സെഷന്‍സ്‌ കോടതി ജൂണ്‍ ഏഴിന്‌ പരിഗണിക്കാനിരിക്കെയാണ്‌ ഹൈക്കോടതി നടപടി. അടുത്തമാസം ഏഴിന്‌ കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്നും തൊടുപുഴ അഡീഷനല്‍ സെഷന്‍സ്‌ കോടതി ഉത്തരവിട്ടിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക