Image

കെ.വി മോഹന്‍ കുമാര്‍, ജോസ് പനച്ചിപ്പുറം, വര്‍ക്കി എബ്രഹാം ഫൊക്കാന പുരസ്‌കാരം നേടി

Published on 24 May, 2017
കെ.വി മോഹന്‍ കുമാര്‍, ജോസ് പനച്ചിപ്പുറം, വര്‍ക്കി എബ്രഹാം ഫൊക്കാന പുരസ്‌കാരം നേടി
ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെഫൊക്കാന 2016 -17പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു .

2016-17ലെ മികച്ച സാഹിത്യ കൃതിക്കുള്ള പുരസ്‌കാരം ഉഷ്ണരാശി -കരപ്പുറത്തിന്റെ ഇതിഹാസം (രചയിതാവ് -കെ.വി മോഹന്‍ കുമാര്‍.) 

പത്രപ്രവര്‍ത്തനം: ജോസ് പനച്ചിപ്പുറം  

ബിസിനസ് മേഖലയ്ക്കും, സാംസ്‌കാരിക മേഖലയ്ക്കും നല്‍കിയ സംഭാവനകള്‍: വര്‍ക്കി ഏബ്രഹാം 

ഏഷ്യാനെറ്റ് ന്യൂസിന്റെ'എന്റെ മരം എന്റെ ജീവന്‍'എന്ന പ്രോഗ്രാമിന് പരിസ്ഥിതി അവാര്‍ഡും നല്കും. 

അവാര്‍ഡുകള്‍ മെയ് 27നു നടക്കാക്കുന്ന കേരളാ കണ്‍വന്‍ഷനില്‍ നല്‍കുമെന്ന് ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.
'ഉഷ്ണരാശി' -കരപ്പുറത്തിന്റെ ഇതിഹാസം'

സാഹിത്യകൃതിക്കുള്ള പുരസ്‌കാരം നേടിയ 'ഉഷ്ണരാശി' -കരപ്പുറത്തിന്റെ ഇതിഹാസം' പുന്നപ്ര വയലാറിന്റെ ഇതിഹാസചരിത്രം പ്രമേയമാക്കി  കെ.വി മോഹന്‍ കുമാര്‍ ഐ എ എസ് രചിച്ച നോവലാണ്.

സാഹിത്യ പൊതുമണ്ഡലത്തില്‍ രാഷ്ട്രീയം ഒഴിവാക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് മോഹന്‍ കുമാറിന്റെ 'ഉഷ്ണരാശി' കടന്നുവരുന്നത്. ഈ നോവല്‍ ആധുനിക പ്രവണതകളെ തിരുത്തിക്കൊണ്ട് രാഷ്ട്രീയം കൈകാര്യം ചെയ്തിരിക്കുന്നു . അതും സര്‍ഗ്ഗാത്മകമായി തന്നെ. 

'ഉഷ്ണരാശി' കരപ്പുറമെന്ന പ്രദേശം മാത്രമല്ല, കേരള സമൂഹം തന്നെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്യേണ്ടിവന്ന ചില സവിശേഷസന്ധികളുടെ ആഖ്യാനമെന്ന നിലയില്‍, ഒരു ദേശത്തിന്റെ ഇതിഹാസമായിത്തീരുന്നു. ഈ കാലഘട്ടത്തിന്റെ, സ്വാതന്ത്ര്യാനന്തരം നാം നയിക്കുന്ന ജീവിതത്തിന്റെ, ഇതിഹാസമായിത്തീരുന്നു.

മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമാണ് ജോസ് പനച്ചിപ്പുറം. മലയാള മനോരമ ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററാണ്. മലയാള മനോരമയില്‍ ''തരംഗങ്ങളില്‍'' എന്ന പേരിലും ഭാഷാപോഷിണി മാസികയില്‍ ''സ്‌നേഹപൂര്‍വം'' എന്ന പേരിലും കോളങ്ങള്‍ എഴുതുന്നുണ്ട്. ആക്ഷേപഹാസ്യത്താല്‍ ശ്രദ്ധേയമാണ് ഈ പംക്തികള്‍. 
കണ്ണാടിയിലെ മഴ എന്ന നോവലിനു 2005-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 25 വര്‍ഷമായി അമേരിക്കയില്‍ ബിസിനസ് നടത്തുന്ന വര്‍ക്കി എബ്രഹാം അമേരിക്കയിലെ പ്രവാസി ചാനലിന്റെ ചെയര്‍മാന്‍ കൂടിയാണ്. കൂടാതെ അമേരിക്കയിലെ സാംസകാരിക രംഗത്തും സജീവമാണ്. 
നീരേറ്റുപുറം സ്വദേശി.

മികച്ച പരിസ്ഥിതി പ്രോഗ്രാമിനുള്ള ദൃശ്യമാധ്യമത്തിനുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന 'എന്റെ മരം എന്റെ ജീവന്‍ 'എന്ന പരിപാടിക്ക് നല്‍കും .
ലോകവന ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രകൃതി സംരക്ഷണ പരിപാടിയില്‍ പങ്കാളിയാകുന്ന ആയിരങ്ങള്‍ മരങ്ങളെ ആലിംഗനം ചെയ്ത് പ്രതിജ്ഞചൊല്ലുന്ന പ്രോഗ്രാം ആണ് ഇത് . 

മണ്ണിലെ പച്ചപ്പ് തുടച്ചുനീക്കുന്ന മനുഷ്യന്റെ പ്രവൃത്തിക്ക് ശിക്ഷ. അവശേഷിക്കുന്ന പച്ചപ്പ് ഇനി നഷ്ടമാകരുത്. ഇനിയും ഈ മണ്ണില്‍ മരങ്ങള്‍ നടണം. മനുഷ്യന്റെ നിലനില്‍പ്പിനായി സ്വയം വിഷം ശ്വസിക്കുന്ന മരങ്ങളെ നെഞ്ചോടുചേര്‍ത്ത് പിടിച്ച് ആയിരങ്ങള്‍ ലോകവന ദിനത്തില്‍ എന്റെ മരം എന്റെ ജീവനെന്ന് ഉറക്കെ ചൊല്ലുമ്പോള്‍ അത് ലോകത്തു സമാനകളില്ലാത്ത സംഭവമായി മാറും.

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് അധികാര കേന്ദ്രങ്ങളെ വീണ്ടും ഓര്‍മ്മിക്കുകയാണ് ഏഷ്യാനെറ്റ് എന്റെ മരം എന്റെ ജീവന്‍ പ്രചാരണ പരിപാടിയിലൂടെ.
പ്രകൃതി സംരക്ഷണ സന്ദേശം ഉള്‍ക്കൊള്ളുന്ന മികച്ച പരിപാടി എന്ന നിലയിലാണ് ഏഷ്യന്റിന്റെ ഈ പരിപാടിയെ തെരഞ്ഞെടുത്തത്.
 
കെ.വി മോഹന്‍ കുമാര്‍, ജോസ് പനച്ചിപ്പുറം, വര്‍ക്കി എബ്രഹാം ഫൊക്കാന പുരസ്‌കാരം നേടികെ.വി മോഹന്‍ കുമാര്‍, ജോസ് പനച്ചിപ്പുറം, വര്‍ക്കി എബ്രഹാം ഫൊക്കാന പുരസ്‌കാരം നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക