Image

സ്ത്രീകളെ അധിക്ഷേപിച്ചതിന് മാപ്പു പറഞ്ഞ് ചലപതി റാവു

Published on 24 May, 2017
സ്ത്രീകളെ അധിക്ഷേപിച്ചതിന് മാപ്പു പറഞ്ഞ് ചലപതി റാവു

പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാനല്ലാതെ സ്ത്രീകളെ എന്തിന് കൊള്ളാമെന്ന് ചോദിച്ച് രംഗത്തു വന്ന പ്രമുഖ തെലുങ്ക് നടന്‍ ചലപതി റാവു  സംഭവം വിവാദമായതോടെ നടന്‍ മാപ്പപേക്ഷിച്ചു.

നാഗ ചൈതന്യ മുഖ്യ വേഷത്തിലെത്തുന്ന ‘രാരാന്‍ഡോയി വെഡുക ചൂധം’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയാണ് ചലപതി ഇത്തരത്തില്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. ‘പെണ്‍കുട്ടികള്‍ മനസമാധാനത്തിന് ഹാനികരം’ എന്ന നാഗചൈതന്യയുടെ ചിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് സ്ത്രീകളെ പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാനല്ലാകെ എന്തിന് കൊള്ളാമെന്ന് റാവു തുറന്നടിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക