ഒരു സംഗീത മത്സരത്തിലൂടെ സംഘാടക സമിതിക്ക് ഒരു പബ്ലിസിറ്റി
കൂടെയാകുമെങ്കിലും ലക്ഷ്യത്തെ മറക്കുന്ന പ്രവര്‍ത്തി പോലെയാണ് അത് തോന്നുക.
എന്നാല്‍ വളരെ ചെറിയ പ്രയത്നം കൊണ്ട് എല്ലാവര്ക്കും ഒരേ പോലെ മത്സരിക്കാന്‍ ഒരു
വേദി. അതാണ് ഞങ്ങളെ smule ഒരു മത്സര മാധ്യമമായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച
ഘടകം.
3. എന്ത് കൊണ്ട് വീഡിയോ.?
Smule എന്ന ആപ്പില്‍ സ്റ്റുഡിയോകളില്‍
റെക്കോര്‍ഡ് ചെയ്യും പോലെ ഓരോ വരിയും ശരിയാകും വരെ പാടി പെര്‍ഫെക്റ്റ് ആക്കി
പോസ്റ്റ് ചെയ്യാന്‍ സംവിധാനമുണ്ട്. അത് കഴിവുള്ളവരെ പോലും അലസന്മാരാക്കും.
വീഡിയോ ആണെങ്കില്‍ രണ്ടുണ്ട് കാര്യം. ഒന്ന്, ഒറ്റ ടേക്കില്‍ ഒരു പാട്ടിന്റെ
ആദ്യാന്ത്യം പാടണം. രണ്ട്, ഈ വീഡിയോ, മത്സരം ഹോസ്റ്റ് ചെയ്യുന്ന പേജില്‍
പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും.
4. വീഡിയോ ഓപ്ഷന് ഇല്ലാത്തവര്‍, ാൌഹല
ഇല്ലാത്തവര്‍, വിഡിയോയില്‍ വരാന്‍ താല്പര്യമില്ലാത്തവര്. ഇവരെങ്ങനെ
പങ്കെടുക്കും.?
നമ്മള് ഒരു ഓപ്ഷന് വെച്ചിരിക്കുകയാണ്. ഓഡിഷനായി ഒരു പാട്ട്.
അര മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് ചെയത് അപ്ലോഡ് ചെയ്യാം. ഈ സൗകര്യം ഉള്ള ഏതു
ഫോണും ഉപയോഗപെടുത്താം. സ്വന്തം ഫോണ്‍ നിര്‍ബന്ധമല്ല.
അത്രയും നിങ്ങള്‍ക്ക്
ചെയ്യുവാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നു.
അതില്‍ തിരഞ്ഞെടുക്കപെടുന്ന
മത്സരാര്‍ത്ഥികള്‍ക്ക് 4 റൌണ്ട് മത്സരം. ചുരുക്കി പറഞ്ഞാല്‍ അവസാന റൌണ്ട് വരെ
പോകുന്ന Smule, Mobile, video ഒന്നും ഇല്ലാത്ത മത്സരാര്‍ത്ഥിക്കു ചിലവാകുന്നത്
ശരാശരി 34 മണിക്കൂര്‍. അത്രയും നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവില്ലെന്നു ഞങ്ങള്‍
അനുമാനിക്കുന്നു.
5. എന്തു കൊണ്ട് ഞങ്ങള്‍ തരുന്ന ഗാനം തന്നെ
പാടണം?
എല്ലാവര്ക്കും ഒരേ നിലവാരമുള്ള പാട്ടാവുമ്പോള്‍ പാട്ടിന്റെ മേന്മയില്
കഴിവ് മുങ്ങി പോകയില്ല. ഓരോ റൌണ്ട് പോകുന്നതനുസരിച്ച് കട്ടി കൂടിയ പാട്ടുകളാവും
ലഭിക്കുക. വെറുതെ ഒരു മത്സരമല്ല, പ്രത്യുതാ നിങ്ങളുടെ ഉള്ളിലെ ആഗ്രഹങ്ങളുടെ
പൂര്‍ത്തീകരണത്തിലേക്കുള്ള ഒരു ചവിട്ടു പടിയാവാം ഇത്.
(www.rafaradio.com)
Stay
Tuned & Be Blessed
www.rafaradio.com