Image

യുപിയില്‍ തോക്കുചൂണ്ടി നാലുയുവതികളെ ബലാല്‍സംഗം ചെയ്‌തു; തടയാനെത്തിയ ബന്ധുവിനെ വെടിവെച്ചുകൊന്നു

Published on 25 May, 2017
യുപിയില്‍ തോക്കുചൂണ്ടി നാലുയുവതികളെ ബലാല്‍സംഗം ചെയ്‌തു; തടയാനെത്തിയ ബന്ധുവിനെ വെടിവെച്ചുകൊന്നു
നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി നാല്‌ യുവതികളെ ബലാല്‍സംഗം ചെയ്‌തു. പീഡനം തടഞ്ഞ ബന്ധുവിനെ അക്രമികള്‍ വെടിവെച്ചുകൊന്നു. ആയുധധാരികളായ ഒരുസംഘം കാര്‍ തടഞ്ഞുനിര്‍ത്തിയാണ്‌ അക്രമം നടത്തിയത്‌.

ബുലന്ദേശ്വറിനടുത്തുള്ള സബൌത ഗ്രാമത്തില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം. രോഗിയായ ബന്ധുവിനെ കാണാന്‍ ജീവാറില്‍നിന്നും ബുലന്ദേശ്വറിലെ ആശുപത്രിയിലേക്ക്‌ പോയ എഴംഗ കുടുംബത്തെയാണ്‌ അക്രമിച്ചത്‌. 

ടയറുകള്‍ പഞ്ചറായപ്പോള്‍ കാര്‍ നിര്‍ത്തിയ കുടുംബത്തെ തോക്കുചൂണ്ടി ഭീഷണി പെടുത്തി പുറത്തിറക്കി. സ്‌ത്രീകളെ വലിച്ചിഴച്ച്‌ റോഡരികിലേക്ക്‌ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇതു തടയാന്‍ നോക്കിയ ബന്ധുവിനെ വെടിവെക്കുയായിരുന്നു.
കുടുംബത്തിന്റെ 45000 രൂപയും സ്വര്‍ണവും അക്രമികള്‍ കവര്‍ന്നു. പൊലീസിനെ വിവരമറിയിച്ചിടും രണ്ട്‌മണിക്കൂറിന്‌ ശേഷമാണ്‌ എത്തിയത്‌.

യുപിയില്‍ സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ബലാല്‍സംഗങ്ങളും വര്‍ദ്ധിച്ചുവരികയാണ്‌. കുറച്ചുനാള്‍ മുമ്പ്‌ കാറില്‍ സഞ്ചരിക്കയായിരുന്ന അമ്മയും മകളും കൂട്ടബലാല്‍സംഗത്തിന്‌ ഇടയായതും ബുലന്ദേശ്വറിനടുത്താണ്‌.

 ഗ്രേറ്റര്‍ നോയിഡക്കടുത്ത്‌ ഇന്നലെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട്‌കുട്ടികള്‍ ബലാല്‍സംഗത്തിന്‌ ഇരയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക