Image

നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന് സെനറ്ററും ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍

പി.ഡി ജോര്‍ജ് നടവയല്‍ Published on 25 May, 2017
നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന്  സെനറ്ററും  ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍
ഫിലഡല്‍ഫിയ: 'ജനനം മുതല്‍ മരണം വരെയും കരുണാമൂര്‍ത്തികളായ നേഴ്‌സുമാര്‍ക്കൊപ്പമാണ് ആധുനികമനുഷ്യരെന്നതാണ് നേഴ്‌സുമാരുടെ അനുപമ സ്ഥാനം; നേഴ്‌സുമാരുടെ, വിശിഷ്യാ ഇന്ത്യന്‍അമേരിക്കന്‍ നേഴ്‌സുമാരുടെ, അതിലും വിശിഷ്യാ അമേരിക്കന്‍മലയാളി നേഴ്‌സുമാരുടെ ത്യാഗസേവനത്തെ, ഞങ്ങള്‍ വാനോളം പുകഴ്ത്തുന്നൂ' എന്ന് സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബറ്റീനയും കൗണ്‍സില്‍മാന്‍ അറ്റ് ലാര്‍ജ് അല്‍ടോബന്‍ ബര്‍ഗറും ഡെപ്യൂട്ടി മേയര്‍ ഡോ. നൈനാ അഹ്മദും  ഒരേ സ്വരത്തില്‍ ആവര്‍ത്തിച്ച് പിയാനോയുടെ 11-ാം നേഴ്‌സ് ദിനാഘോഷം ആഹ്ലാദ സമ്മേളനമാക്കി. ബക്ക് ഹോട്ടലിലായിരുന്നു  സമ്മേളനം.

15 സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ ഐക്യ വേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണീ വര്‍ഗീസ്, സാമുഹ്യ പ്രവര്‍ത്തകനും മാദ്ധ്യമ പ്രവര്‍ത്തകരംഗത്തെ ഗോ-ഗെറ്ററുമായ വിന്‍സന്റ് ഇമ്മാനുവേല്‍, റവ. ഫിലിപ്പ് മോഡയില്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

പിയാനോ പ്രസിഡന്റ് പി ഡി ജോര്‍ജ് നടവയല്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി മേരി ഏബ്രാഹം സ്വാഗതവും ട്രഷറാര്‍ ലൈലാ മാത്യൂ നന്ദിയും പറഞ്ഞു. രേഷ്മാ കുര്യനും, റബേക്കാ കുര്യനും ദേശീയഗാനങ്ങള്‍ ആലപിക്കുന്നതിനു നേതൃത്വം നല്‍കി. മുഖ്യാതിഥികളും ഭാരവാഹികളും നിലവിളക്കില്‍ ഐശ്വര്യനാളങ്ങള്‍ കൊളുത്തിയും സമ്മേളന പങ്കാളികളെല്ലാവരും ഈശ്വരപ്രാര്‍ത്ഥനയില്‍ ആമഗ്നരായും യോഗ നടപടികളില്‍ ആത്മീയ മുദ്രകള്‍ പ്രകാശിതമാക്കി.

''ഐ ഡോണ്‍ന്റ് കെയര്‍'' എന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന സമൂഹത്തില്‍, '' വീ ഡു കെയര്‍'' എന്ന ആശയവാക്യം മുഖമുദ്രയായി സ്വീകരിച്ചിരിക്കുന്ന പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നേഴ്‌സ്  ദിനാഘോഷത്തില്‍; ''നേഴ്‌സിങ്ങ്: ആത്മശരീരമനസ്സുകളുടെ സമതുലനം'' എന്ന തത്വമാണ് പ്രമേയമായി സ്വീകരിച്ചത്.
സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വളര്‍ച്ചയ്ക്ക് അനിവാര്യമായ ബിസിനസ്സ് നിലപാടുകള്‍, കടുത്ത ചൂഷണത്തിന്റെ തലങ്ങളോളം വ്യാപിക്കുന്ന സമകാലീന സാഹചര്യങ്ങളില്‍, നേഴ്‌സുമാര്‍ക്ക് അവരുടെ ആത്മ മന: ശരീരങ്ങളുടെ സമതുലനം സാദ്ധ്യമാക്കാന്‍ പറ്റാറില്ലെങ്കിലും ഒട്ടേറേ നേഴ്‌സുമാര്‍; വിശിഷ്യാ പിയാനോ നേഴ്‌സുമാര്‍, ആഹോരാത്രം നേഴ്‌സിങ്ങ് എന്ന പ്രൊഫഷനെ ആത്മ മന: ശരീരങ്ങളുടെ ശരിയായ സമതുലനമാക്കി നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും സ്വയം മറന്ന് അദ്ധ്വാനിക്കുന്നുണ്ട് എന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. എന്നാലും നേഴ്‌സുമാരുടെ വര്‍ക്കോഹോളിക് സാഹചര്യം അവരുടെ ജീവിതഭംഗിയെ തളര്‍ത്തുന്നു. ഇക്കാര്യത്തിന് പരിഹാരം ഭരണ സംവിധാനങ്ങളില്‍നിന്നുണ്ടാകാന്‍ സെനറ്റര്‍മാര്‍ക്കും കൗണ്‍സില്‍മാ•ാര്‍ക്കും മേയര്‍മാര്‍ക്കും സാമൂഹിക നേതാക്കള്‍ക്കും ആത്മീയഗുരുക്കള്‍ക്കുമാണ് ചുമതല എന്ന് പിയാനോ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

പിയാനോ സ്ഥാപക പ്രസിഡന്റ് ബ്രിജിറ്റ് വിന്‍സന്റ് ചൊല്ലിക്കൊടുത്ത നൈറ്റിംഗേല്‍ പ്രതിജ്ഞ നേഴ്‌സുമാര്‍ ഏറ്റു ചൊല്ലി. പെന്‍സില്‍വേനിയാ ഡയാലസിസ് മെഡിക്കല്‍ പ്രൊഫഷനലുകളുടെ സംഘടനയായ 'ഐനാപ്പിന്റെ' പ്രസിഡന്റ് ജോസ് പാലത്തിങ്കല്‍ മുഖ്യ സഹകാരിയായിരുന്നു.
പിയാനോ മുന്‍ പ്രസിഡന്റും നേഴ്‌സിങ്ങ് വിവര സാങ്കേതിക വിദ്യയില്‍ പോസ്റ്റ്ഗ്രാജ്വേറ്റുമായ സൂസന്‍ സാബു ''നേഴ്‌സിങ്ങ്: ആത്മശരീരമനസ്സുകളുടെ സമതുലനം'' എന്ന പ്രമേയത്തില്‍  പഠനം അവതരിപ്പിച്ചു.

പ്രസിഡന്റ്‌സ് അവാര്‍ഡുകള്‍ സെനറ്റര്‍ സാബറ്റീനയും കൗന്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗറും ഡെപ്യൂട്ടി മേയര്‍ ഡോ. നൈനാ അഹ്മദും റോണീ വര്‍ഗീസും വിന്‍സന്റ് ഇമ്മാനുവേലും റവ. ഫിലിപ്പ് മോഡയിലും സമ്മാനിച്ചു.

പ്രസിഡന്റ്‌സ് അവാര്‍ഡുകളായ സക്‌സസ്ഫുള്‍ ലീഡര്‍ അവാര്‍ഡ് ബ്രിജിറ്റ് വിന്‍സന്റും, റിസോഴ്‌സ്ഫുള്‍ ലീഡര്‍ അവാര്‍ഡ്് സൂസന്‍ സാബുവും ട്രാന്‍സ്‌ഫൊര്‍മേഷണല്‍ ലീഡര്‍ അവാര്‍ഡ് ബ്രിജിറ്റ് പാറപ്പുറത്തും, വൈബ്രന്റ് ലീഡര്‍ അവാര്‍ഡ് മേരീ ഏബ്രാഹവും, ഇഫക്ടീവ് ലീഡര്‍ അവാര്‍ഡ് ലൈലാ മാത്യൂവും, എഡ്യൂക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് മറിയാമ്മ ഏബ്രാഹവും നേടി.

വൈസ് പ്രസിഡന്റ് സാറാ ഐപ്പ്, ജോയ്ന്റ് സെക്രട്ടറി മെര്‍ലി പാലത്തുങ്കല്‍, എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ ബ്രിജിറ്റ് പാറപ്പുറത്ത്, മെംബര്‍ഷിപ് ചെയര്‍ ലീലാമ്മ സാമുവേല്‍, പബ്ലിക് റിലേഷന്‍സ് ചെയര്‍ ലിസി ജോര്‍ജ്, പബ്ലിക് റിലേഷന്‍സ് കോ ചെയര്‍ സൂസന്‍ കുര്യന്‍, മെംബര്‍ഷിപ് കോ ചെയര്‍ മറിയാമ്മ ഏബ്രാഹം   എന്നിവര്‍ എം സി മാരും വിശിഷ്ട വ്യക്തികളെ സദസ്സിനു പരിചയപ്പെടുത്തുന്നവരുമായി. വിവിധ കലാപരിപാടികളും സമൃദ്ധമായ ലഞ്ചും ആഘോഷത്തിന്റെ ഭാഗമായിരുന്നു.

നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന്  സെനറ്ററും  ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന്  സെനറ്ററും  ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന്  സെനറ്ററും  ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന്  സെനറ്ററും  ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന്  സെനറ്ററും  ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന്  സെനറ്ററും  ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന്  സെനറ്ററും  ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന്  സെനറ്ററും  ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന്  സെനറ്ററും  ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന്  സെനറ്ററും  ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന്  സെനറ്ററും  ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന്  സെനറ്ററും  ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന്  സെനറ്ററും  ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക