Image

സിലിക്കന്‍വാലിയില്‍ കേരള ക്ലബ് കുക്ക് ഓഫ് 2017 "ബിരിയാണി ഫെസ്റ്റ്' ഓഗസ്റ്റ് 26-ന്

ജോയിച്ചന്‍ പുതുക്കുളം Published on 25 May, 2017
സിലിക്കന്‍വാലിയില്‍ കേരള ക്ലബ് കുക്ക് ഓഫ് 2017 "ബിരിയാണി ഫെസ്റ്റ്' ഓഗസ്റ്റ് 26-ന്
സാന്‍ഫ്രാന്‌സിസ്‌കോ: കേരളാ ക്ലബ് കാലിഫോര്‍ണിയ ഒരുക്കുന്ന തട്ടുകട 2017 "ബിരിയാണി ഫെസ്റ്റ് " സണ്ണിവെയിലെ ബെലാന്‍ഡ്‌സ് പാര്‍ക്കില്‍ ഓഗസ്റ്റ് 26 നു അരങ്ങേറും . കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പുട്ട് ഫെസ്റ്റിവല്‍, കേക്ക് ആന്‍ഡ് വൈന്‍ ഫെസ്റ്റിവല്‍ , പായസം കുക്ക് ഓഫ്, തട്ടുകട 2011, 2012 എന്നിവ വന്‍ വിജയമായിരുന്നു .ഈ വര്‍ഷം കേരളത്തനിമ കാത്തുസൂക്ഷിക്കുന്ന ബിരിയാണി ഫെസ്റ്റിവലാണ് തീം . ഈ പരിപാടിയില്‍ ഇരുപത്തിഅഞ്ചോളം ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. മത്സരാര്‍ധികള്‍ വിവിധതരം ബിരിയാണികള്‍ കുക്ക് ചെയ്യും.കോഴിക്കോടന്‍ ദം ബിരിയാണി, മീന്‍ ബിരിയാണി, കൊഞ്ചന്‍ ബിരിയാണി , മലബാര്‍ ആട് ബിരിയാണി, മലബാര്‍ ചിക്കന്‍ ബിരിയാണി, പാലക്കാടന്‍ പച്ചക്കറി ബിരിയാണി, തിക്കോടി കല്ലുമ്മക്കായ ബിരിയാണി, തലശ്ശേരി കോഴി ബിരിയാണി തുടങ്ങി നിരവധി തരത്തിലുള്ള ബിരിയാണികള്‍ മത്സരത്തിനു ഉണ്ടാകുമെന്ന് ഭാരവാഹികള് പറഞ്ഞു.

നോണ്‍പ്രോഫിറ്റ് സംഘടനയായ ക്ലബ് കാലിഫോര്‍ണിയ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് സാന്‍ഫ്രാന്‌സിസ്‌കോ മലയാളികള്‍ അത്യുജ്വലമായ പ്രതികരണമാണ് നല്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാനും, കേരള ക്ലബിന്റെ സംരംഭങ്ങളെ പിന്തുണയ്ക്കാനും സംഘടാകര്‍ അഭ്യര്‍ത്ഥിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ .http://www.keralaclubca.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക