Image

അഭിനയമോഹം തോന്നിയത് 18ാം വയസ്സില്‍ ; പ്രഭാസ്

Published on 25 May, 2017
അഭിനയമോഹം തോന്നിയത് 18ാം വയസ്സില്‍ ; പ്രഭാസ്

അഭിനയിക്കണമെന്ന മോഹം തോന്നിയത് പതിനെട്ടാമത്തെ വയസിലാണെന്ന് പ്രഭാസ്. എന്റെ ജീവിതത്തിലെ ഒരു ഭാഗമാണ് ബാഹുബലിയിലെ കഥാപാത്രം പ്രഭാസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബാഹുബലിക്ക് ജീവനേകി പ്രേക്ഷകര്‍ക്കു മുന്നില്‍ സ്‌ക്രീനിലെത്തിക്കുക എന്നതായിരുന്നു ഒരു നടനെന്ന നിലയില്‍ എന്റെ ഉദ്ദേശ്യം. എന്നാല്‍ ചിത്രം ഇത്രയും വലിയ വിജയം നേടുമെന്ന് കരുതിയില്ല. അതിനെക്കുറിച്ച് വിവരിക്കാനാവില്ല. ബാഹുബലി കഥാപാത്രത്തിനായി മാനസികമായും ശാരീരികമായും ഞാന്‍ തയാറെടുപ്പുകള്‍ നടത്തി.

കര്‍ശനമായ ചിട്ടകളും ലൈഫ്‌സ്‌റ്റൈലും കഥാപാത്രമായി മാറാന്‍ എന്നെ സഹായിച്ചു. ഒരേസമയം അച്ഛനും മകനും ആയി അഭിനയിക്കുക തികച്ചും പ്രയാസമായിരുന്നു. ഒരു അച്ഛന്റെ ഭാഗത്ത് നിന്നുളള വികാരങ്ങളും മകന്റെ ഭാഗത്തുനിന്നുളള വികാരങ്ങളും ഒരേസമയം ഉള്‍ക്കൊണ്ട് അവതരിപ്പിക്കുക എളുപ്പമായിരുന്നില്ല. പ്രഭാസ് പറയുന്നു. ബാഹുബലിയുടെ വലിയ വിജയത്തിനുശേഷം തന്റെ അടുത്ത ചിത്രത്തിനുളള തയാറെടുപ്പിലാണ് പ്രഭാസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക