Image

അമേരിക്കന്‍ മലയാളി നാനോമരണം തൊട്ടറിയുന്നുണ്ട്(കവിത: പി.ഹരികുമാര്‍ Ph.D)

പി.ഹരികുമാര്‍ Ph.D Published on 26 May, 2017
 അമേരിക്കന്‍ മലയാളി നാനോമരണം തൊട്ടറിയുന്നുണ്ട്(കവിത: പി.ഹരികുമാര്‍ Ph.D)
ഇരുപത്തെട്ടിന്
വെറ്റില വെച്ച് ഒരു ചെവി മൂടി
മറുചെവിയില്‍ വിളിച്ച പേര്
'ശാര്‍ങ്ങധരന്‍' ന്നായിരുന്നു.
( മുത്തച്ഛന്റെ ഓര്‍മ്മ.)
അമേരിക്കക്കാരന്‍ ബോസ്സ്
'ഷാര്‍' എന്ന് ചുരുക്കിയപ്പോള്‍
ഉള്ളിലൊരിത്തിരി ചത്തു.

മുണ്ടുടുത്തില്ലെങ്കില്‍
ഉറക്കം വരാത്താളാരുന്നു.
തെര്‍മല്‍ അണ്ടര്‍വെയറും
കട്ടിസ്വെറ്ററും, സോക്‌സും, 
നൈറ്റ് സൂട്ടുമിട്ടിട്ടും
തണുപ്പൂറുന്ന രാത്രിയില്‍ 
ഉള്ളിലെ ഉറക്കം

കാച്ചിയ മോരില്ലെങ്കില്‍
എറങ്ങില്ലായിരുന്നു ചോറ്.
ഒരിയ്ക്കല്‍
കടുക് വറത്തപ്പോള്‍
2
സ്‌മോക്ക് അലാം
അലറി വിളിച്ച്
കൌണ്ടി പോലീസിത്തിയേപ്പിന്നെ
കടുക് വറക്കാതെയാണ്.
അങ്ങനെ അമ്മരുചി

ഒരു സണ്ണി–െ്രെബറ്റ്‌സമ്മര്‍ സണ്‍ഡേ
പുല്‍ത്തകിടിയൊരുക്കുന്ന
അയല്‍സായിപ്പ്
പ്രത്യഭിവാദ്യം ചെയ്യാതെ 
പുല്ലാക്കിയപ്പോള്‍
തൊലിനിറം

ട്രാഫിക്കില്‍
നിരപരാധിത്വം വിവരിക്കുമ്പോള്‍
പലവട്ടം
'സേ ഇറ്റ് എഗേന്‍' ന്ന്! 
പോലീസ് ആവര്‍ത്തിച്ചപ്പോള്‍
എന്റെ നാക്കൊരിത്തിരി

സിറ്റിസന്‍ഷിപ്പ് നോക്കി
കല്യാണമൊറപ്പിച്ചപ്പോള്‍
നിറപറ മറക്കേണ്ടി വന്നു.
കരളിന്റെ കോണ്
3
ക്രെഷ് വിട്ടേപ്പിന്നെ
മലയാളിക്കൂടലിനില്ലെന്ന്
മക്കള്‍ വാശിപിടിച്ചപ്പോള്‍
മലയാളിത്തം
    

 അമേരിക്കന്‍ മലയാളി നാനോമരണം തൊട്ടറിയുന്നുണ്ട്(കവിത: പി.ഹരികുമാര്‍ Ph.D)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക