Image

നഴ്‌സിംഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു

Published on 26 May, 2017
നഴ്‌സിംഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു
 
മെല്‍ബണ്‍: ഓസ്ട്രിലിയായിലെ നഴ്‌സിംഗ് രംഗത്തെ പ്രശസ്തമായ നഴ്‌സിംഗ് കോളജ് ഇടിഇഎയും പിഇസി പൊഫ്രഷണല്‍ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിയുടേയും കേരളത്തിലെ ജോയിന്റ് ഓഫീസ് എറണാകുളത്തെ കലൂരില്‍ ആരംഭിച്ചു. നേരത്തെ തന്നെ കോട്ടയത്ത് ഓഫീസ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കലൂരിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം മുന്‍മന്ത്രിയും എംഎല്‍എയുമായ മോന്‍സ് ജോസഫ് ഓദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം നീനാ കുറിപ്പ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ പിഇസിയുടെ മാനേജിംഗ് ഡയറക്ടര്‍ റെജി ജേക്കബ് സ്വാഗതം ആശംസിച്ചു. ഇനി മുതല്‍ ഓസ്ട്രിലിയായിലെ ഇടിഇഎ നഴ്‌സിംഗ് കോളജില്‍ മിതമായ നിരക്കില്‍ പഠിക്കുന്നതിന് പിഇസി എറണാകുളത്തെ കലൂരിലെ ഓഫീസിലോ, കോട്ടയത്തെ ഓഫീസിലോ ബന്ധപ്പെടുവാന്‍ സാധിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ റെജി ജേക്കബ് അറിയിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആരംഭിക്കുന്ന നഴ്‌സുമാര്‍ക്കുള്ള മൂന്നുമാസത്തെ ബ്രിഡജ് പോഗ്രാമിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക