Image

പ്രണവിന്റെ ആദ്യ സിനിമയുടെ പ്രതിഫലം ഏവരെയും ഞെട്ടിക്കും

Published on 27 May, 2017
പ്രണവിന്റെ ആദ്യ സിനിമയുടെ പ്രതിഫലം ഏവരെയും ഞെട്ടിക്കും

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും. ജീത്തു ജോസഫാണ് പ്രണവിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.

ആദ്യ ചിത്രത്തില്‍ പ്രണവിന്റെ പ്രതിഫലം അറിയാന്‍ ഏവരും കാത്തിരിക്കുകയാണ്. പ്രതിഫലം സംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. വെറും ഒരു രൂപയാണ് പ്രണവ് ചിത്രത്തിനായി പ്രതിഫലം വാങ്ങുന്നതെന്നാണ് വിവരം.

2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ട് പ്രണവ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. 2002ല്‍ തന്നെ പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയിലും ഒന്ന് മുഖം കാണിച്ച് പോയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക