Image

കൈരളി ഫുജൈറ യൂണിറ്റ് സമ്മേളനം

Published on 27 May, 2017
കൈരളി ഫുജൈറ യൂണിറ്റ് സമ്മേളനം


      ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ യൂണിറ്റ് പതിനൊന്നാമത് വാര്‍ഷിക സമ്മേളനം സമ്മേളനം മേയ് 26ന് കൈരളി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു. 

സമ്മേളനത്തില്‍ ഉമ്മര്‍ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. കൈരളി സെന്‍ട്രല്‍ വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവല്‍, വി.പി. സുജിത്, സെന്‍ട്രല്‍ ട്രഷറര്‍ എം.എം.എ. റഷീദ്, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ സാമുവല്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ എ.പി. സിദ്ദിഖ്, കെ.പി. സുകുമാരന്‍, വി.എസ്. സുഭാഷ്, രാജേന്ദ്രന്‍ നല്ലപ്പള്ളി, ശശീന്ദ്രന്‍, ജെ. ബഷീര്‍, കെ.പി.എ. കബീര്‍ ബൈജു രാഘവന്‍, പ്രമോദ് തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി അനീഷ് ആയാടത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വേണുക്കുട്ടന്‍ നായര്‍ കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി ലെനിന്‍ ജോര്‍ജ് കുഴിവേലില്‍ (പ്രസിഡന്റ്), പ്രേംജിത്, ദിലീപ് (വൈസ് പ്രസിഡന്റുമാര്‍), ഉമ്മര്‍ ചോലക്കല്‍ (സെക്രട്ടറി), സുമന്ദ്രന്‍, സുധീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), പി. ഗിരീഷ് (ട്രഷറര്‍), നിസാമുദീന്‍ (ജോ. ട്രഷറര്‍), നൗഫല്‍ (സ്‌പോര്‍ട്‌സ് സെക്രട്ടറി), സതീശന്‍ (കള്‍ചറല്‍ സെക്രട്ടറി) എന്നിവരേയും 25 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക