Image

പ്രവാസി യാത്രാ ദുരിതം; കേന്ദ്ര സര്‍ക്കാരില്‍ ശ്രദ്ധ ചെലുത്തും: വി.മുരളീധരന്‍

Published on 27 May, 2017
പ്രവാസി യാത്രാ ദുരിതം; കേന്ദ്ര സര്‍ക്കാരില്‍ ശ്രദ്ധ ചെലുത്തും: വി.മുരളീധരന്‍


      അബാസിയ: കുവൈത്തില്‍ പതിറ്റാണ്ടുകളായി പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാ ദുരിതത്തില്‍ കേന്ദ്ര സര്‍കാരിന്റെ ശ്രദ്ധ കൊണ്ടുവരുമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. ഭാരതീയ പ്രവാസി പരിഷത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. 

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാനും മുന്നറിയിപ്പില്ലാതെയുള്ള സര്‍വീസ് റദ്ദാക്കല്‍ തുടങ്ങിയ നടപടികള്‍ ഇല്ലാതാക്കുവാനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. കഴിഞ്ഞ ദിവസം കേന്ദ്ര പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല. നിയമം അനുശാസിക്കുന്ന ഏതൊരു ഭക്ഷണവും കഴിക്കാനുള്ള അവകാശം ഓരോ പൗരന്േറയും അവകാശമാണ്. അത്തരം സ്വാതന്ത്ര്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ ഇടപെടുമെന്ന് കരുതിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കന്നുകാലികളെ അറുക്കുന്നതിനുള്ള നിരോധനം നിലവില്‍ ഇരുപത്തിനാലോളം സംസ്ഥാനങ്ങളിലുണ്ടന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയെന്ന് അവകാശപ്പെട്ട് ഭരണത്തിലേറിയ പിണറായി സര്‍ക്കാരില്‍ മാര്‍കിസ്റ്റ് അണികള്‍ പോലും തൃപ്തരല്ലന്ന് വി.മുരളീധരന്‍ ആരോപിച്ചു. ഭരണ പ്രതിപക്ഷ ഐക്യത്തിനിടയിലും ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും കൃത്യമായ രീതിയില്‍ ഭരണസിരാ കോവിലില്‍ ഉയര്‍ത്തുവാന്‍ സാധിക്കുന്നുവെന്നതാണ് ബിജെപി പ്രതിനിധിയായ ഒ. രാജഗോപാലിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. പത്ര സമ്മേളനത്തില്‍ ഭാരതീയ പ്രവാസി പരിഷത്ത് നേതാക്കളായ ആര്‍.രാജശേഖരന്‍, പി.വി. വിജയരാഘവന്‍, നാരായണന്‍ ഒതയോത്ത്, എം.കെ.സുമോദ് എന്നിവരും സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക