Image

പി. എം എഫ് മുസാമിയ യുനിറ്റ് വാര്‍ഷികാഘോഷവും കുടുംബസംഗമവും

Published on 28 May, 2017
പി. എം എഫ് മുസാമിയ യുനിറ്റ് വാര്‍ഷികാഘോഷവും കുടുംബസംഗമവും
റിയാദ്: ആഗോളമലയാളികളുടെ പൊതുവേദിയായ പ്രവാസിമലയാളി ഫെഡറേഷന്‍ സൗദി മുസാമിയ യുനിറ്റ് ഒന്നാമത് വാര്‍ഷികവും കുടുംബസംഗമവും 'ഗ്രാമോത്സവം 2017' മുസാമിയയില്‍ അരങ്ങേറി.വിവിധ കലാ കായിക മത്സരങ്ങള്‍ മെഡിക്കല്‍ ക്യാമ്പ് എന്നിവ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. വൈകിട്ട് നടന്ന സാംസ്‌ക്കാരിക സമ്മേളനം മാധ്യമ പ്രവര്‍ത്തകനും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ മീഡിയ കോര്‍ഡിനെറ്റരറുമായ ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

 ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പക്ഷഭേദമില്ലാതെ പ്രവര്‍ത്തിക്കാനും കുടുംബ പ്രാരാബ്ധങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പം ജീവകാരുണ്യ സാമുഹ്യ രംഗത്ത് നിന്നുകൊണ്ട് പ്രത്യാശയറ്റവരുടെ ശബ്ദമായി മാറാന്‍ പി എം എഫ് പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും ജയന്‍ കൊടുങ്ങല്ലൂര്‍ ചൂണ്ടിക്കാട്ടി.

പ്രസിഡണ്ട് വിജയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തിന് ആശംസ നേര്‍ന്നുകൊണ്ട് ജി സി സി കോര്‍ഡിനെറ്റര്‍ റാഫി പാങ്ങോട് ,നാഷണല്‍ കമ്മറ്റി പ്രസിഡണ്ട് ഡോ: അബ്ദുല്‍ നാസര്‍, ഹക്കീം ഇരാറ്റുപേട്ട (സ്‌നേഹകൂട്ടം) അസലാം പാലത്ത്,ഷിബു ഉസ്മാന്‍, സുധീഷ് ,മുഹമ്മദാലി,റജി.പി ജോസ് ,ലിയോ ടോണി, എന്നിവര്‍ സംസാരിച്ചു, പ്രമോദ് കൊടുങ്ങല്ലൂര്‍ സ്വാഗതവും, ലിജു നന്ദിയും പ്രകാശിപ്പിച്ചു.

തുടര്‍ന്ന് ജി ഫോര്‍ മ്യൂസിക് ട്രൂപ്പ് അവതരിപ്പിച്ച ഗാനസന്ധ്യയും, മണി ടീം അവതരിപ്പിച്ച നൃത്തനിര്‍ത്ത്യങ്ങള്‍,കലാഭവന്‍ നസീബ് അവതരിപ്പിച്ച ഫിഗര്‍ ഷോ എന്നിവ ആഘോഷങ്ങള്‍ക്ക് നിറവേകി. പോള്‍ ജോര്‍ജ് ,സന്ദീപ് അനൂപ്, പപ്പന്‍ ,ശ്യാംകുമാര്‍, രാജീവന്‍, ബിജു പുനലൂര്‍, ബൈജ്ജു ഖാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
പി. എം എഫ് മുസാമിയ യുനിറ്റ് വാര്‍ഷികാഘോഷവും കുടുംബസംഗമവും
പി എം എഫ് മുസാമിയ യുനിറ്റ് വാര്‍ഷികാഘോഷവും കുടുംബസംഗമവും ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക