Image

റിയയുടെ സഹായത്താല്‍ ബാബുലാല്‍ നാട്ടില്‍ എത്തി

Published on 28 May, 2017
റിയയുടെ സഹായത്താല്‍ ബാബുലാല്‍ നാട്ടില്‍ എത്തി
    റിയാദ്: ബാബുലാല്‍ എന്ന ഡല്‍ഹി സ്വദേശി റിയാദില്‍ ഒരു മെയ്ന്റനന്‍സ് കന്പനിയില്‍ തുഛമായ ശന്പളത്തിനു ജോലി ചെയ്ത വരികയായിരുന്നു , 8 മാസം പണിയെടുത്തെങ്കിലും ശബളം ലഭിച്ചില്ലയ ഇപ്പേള്‍ കന്പനി അടച്ചുപൂട്ടുകയും ലഭിക്കാനുള്ള ശബളം തന്നു നാട്ടില്‍ വിടാമെന്നു പറഞ്ഞ് മാസങ്ങളോളമായി പറയുക അല്ലാതെ ഒന്നും ചെയ്യുകയുണ്ടായില്ല. ഇവിടെ ബത്തയില്‍ ഫിലിപ്പിന്‍ മാര്‍ക്കറ്റിലെ മനില പ്ലാസ മലയാളി സുമനസകളുടെ ചിലവിലാണ് ഇതുവരെ കഴിഞ്ഞു പോയിരുന്നത്. ലേബര്‍ ഓഫിസില്‍ കേസ് കെടുത്തപ്പോള്‍ ഹൂറു ബ് എന്നതുകൊണ്ട് സ്വീകരിച്ചില്ല. പെതുമാപ്പ് അനുകൂലത്തില്‍ അദ്ദേഹത്തിന് എക്‌സിറ്റ് അടിച്ച് കിട്ടിയിട്ടുണ്ട് . പത്തു ദിവസത്തിനുള്ളില്‍ കയറി പോകണം . റിയയുടെ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജഹാന്റെ സഹായത്താല്‍ നാട്ടിലേക്ക് പോകുവാനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തു കൊടുത്തു കൂടാതെ റിയയില്‍ നിന്നും ഡല്‍ഹി വരെയുള്ള ഫ്‌ളൈറ്റ് ടിക്കറ്റും ഒരു സാന്പത്തിക സഹായകവും ചെയ്തു കൊടുത്തു. ബാബുലാല്‍ തന്റെ തിരിച്ചു പോക്കിനു സഹായിച്ച റിയാദ് ഇന്ത്യന്‍ അസോസിയേഷന് (റിയ ) പ്രത്യേക നന്ദിയും അറിയിച്ചു.

റിപ്പോര്‍ട്ട്: ഷെറിന്‍ ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക