Image

പ്രാര്‍ത്ഥനാ യോഗങ്ങളുടെ സംയുക്ത സമ്മേളനം

Published on 28 May, 2017
പ്രാര്‍ത്ഥനാ യോഗങ്ങളുടെ സംയുക്ത സമ്മേളനം
  അബുദാബി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ പതിനേഴില്‍പരം പ്രാര്‍ത്ഥനയോഗങ്ങളുടെ സംയുക്ത സമ്മേളനം വൈകുന്നേരം അഞ്ചുമുതല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്നു. ഇടവക വികാരി റവ. ഫാ. മത്തായി മാറഞ്ചേരില്‍ അധ്യക്ഷനായ സമ്മേളനത്തില്‍ അബുദാബി മാര്‍ത്തോമാ ഇടവക സഹ. വികാരി റവ. സി. പി. ബിജു മുഖ്യ പ്രഭാഷകനായിരുന്നു.

സമ്മേളനത്തില്‍ പ്രാര്‍ത്ഥനയോഗങ്ങളുടെ കോര്‍ഡിനേറ്റേഴ്‌സ് അതാതു പ്രാര്‍ത്ഥനയോഗങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇടവക വികാരി റവ. ഫാ. ഷാജന്‍ വര്‍ഗീസ് ആശംസയും, സെക്രട്ടറി സന്തോഷ് പവിത്ര മംഗലം സ്വാഗതവും, ട്രസ്റ്റി സ്റ്റീഫന്‍ മല്ലേല്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്നു നടന്ന സ്‌നേഹ വിരുന്നോടുകൂടി സമ്മേളനം സമാപിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക