Image

ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിച്ചു

എബി മക്കപ്പുഴ Published on 29 May, 2017
ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിച്ചു
ഡാളസ് മലയാളി സമൂഹത്തില് സജീവ സാന്നിധ്യമായി മാറിയ ഡാളസ് സൗഹൃദ വേദി മെയ് 14 ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് ലളിതമായ ചടങ്ങുകളോടു കൂടി മാതൃദിനം ആഘോഷിച്ചു. റവ. മാത്യു സാമുവലിന്റെ പ്രാരംഭ പ്രാത്ഥനയോടു കൂടിയായിരുന്നു യോഗ നടപടികള് തുടക്കം കുറിച്ചത്.പ്രസ്തുത സമ്മേളനത്തില് ശ്രീമതി. പ്രീനാ മാത്യു ആയിരുന്നു മുഖ്യ പ്രാസംഗീക.ആധുനീക ലോകത്തിലെ സ്ത്രീയുടെ വിവിധ പ്രശ്‌നങ്ങളെ അവലോകനം ചെയ്തു കൊണ്ടായിരുന്നു ഹാളില് കൂടിയ വനിതകളെ അഭിസംബോധന ചെയ്തത്.

പ്രസിഡണ്ട് ശ്രീ.അജയകുമാര് അദ്യക്ഷത വഹിച്ച യോഗത്തില് ശ്രീ. സജി തോമസ് സ്വാഗതം നേര്ന്നു. ഡാളസ് സൗഹൃദ വേദിയുടെ പ്രതിനിധികളായ ശ്രീമതി.മീനു എലിസബത്ത്, ശ്രീമതി.അനുപ സാം എന്നിവര് ആശംസകള് നേര്‍ന്നു

സമാദരണീയരായ സാമൂഹ്യ സാംസ്കാരിക, സാഹിത്യ നായകന്മാരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ മാതൃ സമ്മേളനം ശ്രീ. സുകു വറുഗീസിന്റെ കൃതജ്ഞതയോടു കൂടി സമാപിച്ചു.
ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിച്ചു
ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിച്ചു
ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക