Image

തല്‍ക്കാലം വിവാഹത്തേക്കുറിച്ച്‌ ചിന്തിക്കുന്നില്ലെന്ന്‌ അനുഷ്‌ക

Published on 03 June, 2017
തല്‍ക്കാലം വിവാഹത്തേക്കുറിച്ച്‌ ചിന്തിക്കുന്നില്ലെന്ന്‌ അനുഷ്‌ക
 ബാഹുബലി ഇറങ്ങിയശേഷം ആളുകള്‍ ഏറ്റവുമധികം സംസാരിച്ചത്‌ ചിത്രത്തിലെ പ്രണയ ജോഡികളായ പ്രഭാസിനേയും അനുഷ്‌കയേയും കുറിച്ചായിരുന്നു. അവരെ വിവാഹം കഴിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ ആരാധകര്‍. 

 ഇരുവരുടേയും വീട്ടുകാര്‍ അവര്‍ക്കായി വിവാഹ ആലോചനകള്‍ തുടങ്ങിയതോടെയാണ്‌ അനുഷ്‌ക -പ്രഭാസ്‌ പ്രണയം സജീവ ചര്‍ച്ചയാകുന്നത്‌. 

 ഉടനെ വിവാഹത്തിന്‌ താല്‌പര്യമില്ലെന്ന്‌  അനുഷ്‌ക വീട്ടുകാരെ അറിയിച്ചുകഴിഞ്ഞു. 

നിലവില്‍ കരാറായിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിവാഹം മതിയെന്ന്‌ താരം വീട്ടുകാരെ അറിയിച്ചു കഴിഞ്ഞു.

 നിലവില്‍ കരാറായ ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ അഭിനയിക്കു എന്ന ഉറച്ച നിലപാടിലാണ്‌ അനുഷ്‌ക. 

 പ്രഭാസിനും അനുഷ്‌കയ്‌ക്കും വീട്ടുകാര്‍ കൊണ്ടുവരുന്ന വിവാഹ ആലോചനകളെല്ലാം ഇരുവരും നിരസിക്കുന്നതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നതും പ്രഭാസിന്റേയും അനുഷ്‌കയുടേയും ആരാധകരാണ്‌. 

ബാഹുബലി ഒന്നാം ഭാഗം ഇറങ്ങിയതിന്‌ ശേഷം 6000 വിവാഹ ആലോചനകളാണ്‌ പ്രഭാസിന്‌ ലഭിച്ചത്‌.
 ബാഹുബലി പുറത്തിറങ്ങിയാല്‍ ഉടന്‍ പ്രഭാസിന്റെ കല്യാണമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്‌. എന്നാല്‍ പിന്നീട്‌ തീരുമാനം മാറ്റി. 

 അത്‌ അനുഷ്‌കയ്‌ക്ക്‌ വേണ്ടിയായിരുന്നെന്ന്‌ ചില പറച്ചിലുകളുണ്ടായിരുന്നു. ഇപ്പോള്‍ ചിത്രീകരണം തുടങ്ങാനിരിക്കുന്ന പുതിയ ചിത്രമായ സഹോയ്‌ക്ക്‌ ശേഷം വിവാഹം എന്നാണ്‌ പ്രഭാസിന്റെ വീട്ടുകാര്‍ പറഞ്ഞിരിക്കുന്നത്‌. 

അനുഷ്‌ക കരാറായിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാകുന്നതിന്‌ വേണ്ടിയാണ്‌ പ്രഭാസ്‌ കാത്തിരിക്കുന്നതെന്നാണ്‌ ആരാധകര്‍ പറയുന്നത്‌. 
തല്‍ക്കാലം വിവാഹത്തേക്കുറിച്ച്‌ ചിന്തിക്കുന്നില്ലെന്ന്‌ അനുഷ്‌ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക