Image

മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് എംസിസി വിയന്ന സ്വീകരണം നല്‍കി

Published on 03 June, 2017
മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് എംസിസി വിയന്ന സ്വീകരണം നല്‍കി

വിയന്ന: സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പോസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും കോഓര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ചെറിയാന്‍ വാരിക്കാട്ടിനും ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹം സ്വീകരണം നല്‍കി. കാനോനിക സന്ദര്‍ശനത്തിന്റെ ഭാഗമായി വിയന്നയില്‍ എത്തിയതായിരുന്നു ഇരുവരും.

എംസിസി ചാപ്ലിന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളിയുടെ നേതൃത്വത്തില്‍ ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറേക്കാലയിലും മലയാളി വിശ്വാസ സമൂഹവും മാര്‍ ചിറപ്പണത്തെ മൈഡിലിംഗ് ദേവാലയത്തില്‍ സ്വീകരിച്ചു. വിശുദ്ധ കുര്‍ബാനയും സ്ഥൈര്യലേപനവും സ്വീകരിക്കുന്ന കുട്ടികള്‍ക്കൊപ്പം നിരവധി വൈദികരും വിശ്വാസികളും ചടങ്ങുകളില്‍ സംബന്ധിച്ചു. 

തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ മുഖ്യ കാര്‍മികത്വം വഹിച്ച മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തില്‍നിന്നും ഏഴ് കുട്ടികള്‍ ആദ്യകുര്‍ബാനയും 16 കുട്ടികള്‍ സ്ഥൈര്യലേപനവും സ്വീകരിച്ചു. മലയാളി കത്തോലിക്കരുടെ യൂറോപ്പിലെ വിശ്വാസ സാഹചര്യത്തേയും വിശ്വാസ സമൂഹത്തിന്റെ വളര്‍ച്ച പരിപോഷിപ്പിക്കാന്‍ സഭ നടത്തുന്ന ശ്രമങ്ങളും വെല്ലുവിളികളും വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് വിവരിച്ചു. 

തുടര്‍ന്നു എംസിസി യൂത്ത് ഫോറം ഉദ്ഘാടനവും ഫോറത്തിന്റെ ലോഗോയും മാര്‍ ചിറപ്പണത്ത് പ്രകാശനം ചെയ്തു. യൂത്ത് ഫോറത്തിന്റെ കണ്‍വീനറായി ഗ്രേഷ്മ പള്ളിക്കുന്നേല്‍ ഉള്‍പ്പെടെ ഇരുപതഅംഗ കൗണ്‍സിലും നിലവില്‍ വന്നു. ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറേകാലയില്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക