Image

ശൈശവ വിവാഹം തടയാന്‍ ജര്‍മനി നിയമം പാസാക്കി

Published on 03 June, 2017
ശൈശവ വിവാഹം തടയാന്‍ ജര്‍മനി നിയമം പാസാക്കി


 
ബെര്‍ലിന്‍: ശൈശവ വിവാഹം പൂര്‍ണമായി തടയുന്ന തരത്തിലുള്ള നിയമം ജര്‍മന്‍ പാര്‍ലമെന്റ് പാസാക്കി. ഇതനുസരിച്ച്, വിവാഹം കഴിക്കാനുള്ള നിയമപരമായ പ്രായം പതിനെട്ടായി ഉയര്‍ത്തുകയും ചെയ്തു.

നേരത്തെ 16 തികഞ്ഞവര്‍ക്ക് പ്രത്യേക സാഹചര്യത്തില്‍ കോടതി അനുമതിയോടെ പ്രായപൂര്‍ത്തിയായവരെ വിവാഹം കഴിക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് പതിനെട്ടില്‍ താഴെ വിവാഹം കഴിച്ചവരുടെ ബന്ധം അസാധുവാക്കാന്‍ കോടതികള്‍ക്കു സാധിക്കും.

പ്രായപൂര്‍ത്തിയെത്തും മുന്‍പ് വിവാഹം കഴിച്ച പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായ ശേഷം ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നു എന്നറിയിച്ചാല്‍ തുടരാനും അനുവദിക്കും. 

അതേസമയം ഇപ്പോള്‍ പാസാക്കിയ നിയമത്തിന് പൊതുസ്വഭാവം മാത്രമാണുള്ളതെന്നും കാര്‍ക്കശ്യം പോരെന്നും ആരോപിച്ച് ഇടതുപക്ഷവും ഗ്രീന്‍ പാര്‍ട്ടിയും എതിരായാണ് വോട്ട് ചെയ്തത്. എന്നാല്‍, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ നിയമനിര്‍മാണത്തെ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക