Image

മനുഷ്യസ്‌നേഹത്തിന്റെ സംഗമങ്ങള്‍ തീര്‍ക്കുക: ഒഐസിസി റിയാദ്

Published on 03 June, 2017
മനുഷ്യസ്‌നേഹത്തിന്റെ സംഗമങ്ങള്‍ തീര്‍ക്കുക: ഒഐസിസി റിയാദ്

 
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ബത്ഹ ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇഫ്താറിനോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം പ്രസിഡന്റ് കുഞ്ഞി കുന്പള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രതിനിധി ബഷീര്‍ സ്വലാഹി റംസാന്‍ സന്ദേശം നല്‍കി.

സൃഷ്ടാവിനുള്ള പരിപൂര്‍ണ വിധേയത്വവും അനുസരണയുമാണ് നോന്പിന്റെ ആത്മാവ്. സ്‌നേഹത്തിന്േ!റയും സാഹോദര്യത്തിന്േ!റയും സഹാനുഭൂതിയുടേയും ദിനരാത്രങ്ങളാണ് റംസാന്‍ മാസം. നോന്പ് അനുഷ്ടിക്കുന്നതിലൂടെ ലോകത്ത് പട്ടിണി കിടക്കുന്നവന്േറയും വിശക്കുന്നവന്േ!റയും അനുഭവങ്ങള്‍ മനസിലാക്കുന്നതിനും സഹജീവികളോടുള്ള കടമയും സ്‌നേഹവും ഊട്ടി ഉറപ്പിക്കുന്നതിനും അസഹിഷ്ണുത കൈവെടിഞ്ഞ് സഹിഷ്ണുത ജീവിതത്തില്‍ പകര്‍ത്തുവാനും മതങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറം നാം മനുഷ്യ സ്‌നേഹത്തിന്റെ സംഗമങ്ങള്‍ തീര്‍ക്കുന്നതിനും പരിശീലിക്കുന്നു. പ്രാര്‍ഥനയിലും പുണ്യകര്‍മങ്ങളിലും ഏര്‍പ്പെട്ട് ജീവിക്കാന്‍ നമുക്ക് പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ സാധിക്കട്ടെയെന്നും സന്ദേശത്തില്‍ ബഷീര്‍ സ്വലാഹി പറഞ്ഞു.

തുടര്‍ന്നു റംസാന്‍ സന്ദേശത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്‌നോത്തരിയില്‍ റെജി മാമന്‍, ജയിംസ് വര്‍ഗീസ് എന്നിവര്‍ വിജയികളായി. അബ്ദുള്ള വല്ലാഞ്ചിറ, യഹ്യ കൊടുങ്ങല്ലൂര്‍, സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷെഫീഖ് കിനാലൂര്‍, ജോര്‍ജ് വര്‍ഗീസ്, സമീര്‍ ചാരുംമൂട്, ഷഅജി കുന്നിക്കോട്, ഷാജി സോണ, അബ്ദുല്‍ അസീസ് കോഴിക്കോട്, രഘുനാഥ് പറശ്ശിനിക്കടവ്, ഷിഹാബ് കൊട്ടുകാട്, മുഹമ്മദലി കൂടാളി, നൗഫല്‍ പാലക്കാടന്‍, അബ്ദുറസാഖ് പൂക്കോട്ടുംപാടം, ഇസ്മായില്‍ എരുമേലി തുടങ്ങി ഗ്ലോബല്‍, നാഷണല്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രതിനിധികളും ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി. സജീ കായംകുളം , ഷാനവാസ് മുനന്പത്ത് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക