Image

കൃത്രിമ ഗര്‍ഭധാരണത്തിന് ഉപയോഗിച്ചിരുന്നതെന്ന സംശയം :വന്ധ്യതാ ചികിത്സകന്റെ ബീജം പരിശോധിക്കാന്‍ അനുമതി

Published on 04 June, 2017
കൃത്രിമ ഗര്‍ഭധാരണത്തിന് ഉപയോഗിച്ചിരുന്നതെന്ന സംശയം :വന്ധ്യതാ ചികിത്സകന്റെ ബീജം പരിശോധിക്കാന്‍ അനുമതി

     ആംസ്റ്റര്‍ഡാം: ഡച്ച് വന്ധ്യതാ ചികിത്സകന്റെ ബീജം ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്താന്‍ അനുവദിക്കണമെന്ന ഒരു കൂട്ടം കുടുംബങ്ങളുടെ ആവശ്യം ആംസ്റ്റര്‍ഡാം കോടതി അംഗീകരിച്ചു.

വന്ധ്യതാ ക്ലിനിക്ക് നടത്തുന്‌പോള്‍ ഡോക്ടര്‍ സ്വന്തം ബീജം തന്നെയാണ് കൃത്രിമ ഗര്‍ഭധാരണത്തിന് ഉപയോഗിച്ചിരുന്നതെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. 

റോട്ടര്‍ഡാമിനടുത്തുള്ള ബിജ്‌ഡോര്‍പ്പില്‍ ക്ലിനിക്ക് നടത്തിയിരുന്ന ഡോ. യാന്‍ കാര്‍ബാറ്റ് ആണ് പ്രതി. അറുപതോളം കുട്ടികള്‍ക്ക് ജന്‍മം നല്‍കാന്‍ ഉപയോഗിച്ചത് ഇയാളുടെ സ്വന്തം ബീജമാണെന്നു കരുതുന്നു. എന്നാല്‍, ഇതിനു തെളിവൊന്നുമില്ലെന്നാണ് ഡോക്ടറുടെ അഭിഭാഷകന്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക