Image

അര്‍പ്പന്‍ കുവൈറ്റ് യാത്രയയപ്പും കുടുംബ സംഗമവും സംഘടിപ്പിച്ചു

Published on 05 June, 2017
അര്‍പ്പന്‍ കുവൈറ്റ് യാത്രയയപ്പും കുടുംബ സംഗമവും സംഘടിപ്പിച്ചു

കുവൈറ്റ്: 40 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന പി.എ മേനോന് അര്‍പ്പന്‍ കുവൈറ്റ് യാത്രയയപ്പു നല്‍കി. അര്‍പ്പന്‍ കുവൈറ്റിന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. അര്‍പ്പന്‍ അംഗങ്ങളോടൊപ്പം അദ്ദേഹത്തിന്റെ മുന്‍കാല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ സഹപ്രവര്‍ത്തകരെ കൂടെ ഉള്‍ക്കൊള്ളിച്ചായിരുന്നു കല ഹാളില്‍ യാത്രയയപ്പു സംഘടിപ്പിച്ചത്. അന്തരിച്ച വ്യവസായ പ്രമുഖന്‍ ടൊയോട്ട സണ്ണി, അര്‍പ്പന്‍ മെന്പര്‍ ആയിരുന്ന അനില്‍രാജ് എന്നിവരുടെ വിയോഗത്തില്‍ അനുശോചനം അര്‍പ്പിച്ചു തുടങ്ങിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി റാഫി പടിയത് സ്വാഗതം ആശംസിച്ചു, പ്രസിഡന്റ് സുരേഷ് കെ.പി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ മേനോനും അര്‍പ്പനും തമ്മിലുള്ള ഗാഢമായ ബന്ധത്തെ പ്രതിപാദിച്ചു സംസാരിച്ചു. 

പ്രസിഡന്റ് സുരേഷ് കെ.പി പി.എ മേനോന് മൊമെന്േ!റാ സമ്മാനിക്കുകയും അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ കൃഷ്ണന്‍പിള്ളയും മോഹന്‍ കെ അയ്യരും പൊന്നാട അണിയിച്ചു സംസാരിച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് മഹാദേവന്‍, ട്രഷറര്‍ ഗണേഷ്, സ്ഥാപക അംഗം സാം .സി വിളനിലം എന്നിവര്‍ സംഘടനയെ പ്രതിനിധീകരിച്ചു മേനോനുമായുള്ള പ്രവര്‍ത്തന കാലങ്ങളെ അനുസ്മരിച്ചു. മേനോന് ആശംസകളര്‍പ്പിക്കാന്‍ എത്തിയ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രാജന്‍ ഡാനിയേല്‍, സാം പൈനാമൂട്, ലബ്ബ, ജോയ് മുണ്ടക്കാട്, ശിവദാസ് മുല്ലശ്ശേരി, മനോജ് മാവേലിക്കര, ബിനു പി ജി, സജീവ് (പ്രസിഡന്റ്, സാരഥി കുവൈറ്റ്), സജി ജനാര്‍ദ്ദനന്‍ (സെക്രട്ടറി, കല കുവൈറ്റ്), സജീവ് പീറ്റര്‍ (കുവൈറ്റ് ടൈംസ്), രാജേശ്വരി സുബ്ബരാമന്‍, സുബ്ബരാമന്‍എന്നിവരുടെ വാക്കുകളില്‍ മേനോന്‍ എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെയും ഒരു ചരിത്രം വരച്ചുകാട്ടിയിരുന്നു. 

കുവൈറ്റ് മലയാളികളുടെ കൂട്ടായ്മയായ ഓവര്‍സീസ് മലയാളി ഓര്‍ഗനൈസേഷനിലും, യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷനില്‍ ട്രഷററായിട്ടും പ്രവര്‍ത്തിച്ച നാളുകളിലെ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ പഴയകാല സുഹൃത്തുക്കള്‍ പങ്കുവച്ചു. അനില്‍ ആറ്റുവ യോഗത്തിന്റെ അവതാരകനായി. കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും പിറകെ സ്‌നേഹ വിരുന്നും നല്‍കുകയുണ്ടായി. പിആര്‍ഒ വെങ്കട്ടക്കൃഷ്ണന്‍ ഏവര്‍ക്കും നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക