പതിനൊന്നാമത് രാജ രവിവര്‍മ്മ ചിത്രകലാ മത്സരത്തില്‍ പങ്കെടുത്ത
ചിത്രങ്ങളുടെ പ്രദര്‍ശനവും വിജയികള്‍ക്കുള്ള സമ്മാനദാനവും
പരിപാടിയോടനുബന്ധച്ചു സംഘടിപ്പിച്ചിരുന്നു.
വിജയിച്ചവര്‍ക്കുള്ള
പുരസ്കാരങ്ങള്‍ മത്സരത്തിന്റെ വിധികര്‍ത്താക്കളും, ഓം പ്രസിഡണ്ട് രമാ
നായരും വിതരണം ചെയ്തു. കാറ്റലിന്‍ ബെസ്മോന്റെ, രേഹ ഗുപ്ത, ജെസ്സിക്ക യു,
ജോസഫൈന് നെയ്യാന്‍ എന്നിവര്‍ വിവിധ തലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഭാഷാ ഭൂമിശാസ്ത്ര വേര്‍തിരിവില്ലാതെ നിരവധിപേരാണ് ഇത്തവണത്തെ
പരിപാടികളില്‍ പങ്കെടുത്തത്.
കാലത്തു ഒന്പതുമുതല് വൈകിട്ട് അഞ്ചുവരെ നടന്ന സംഗീത
ദിനാഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത സംഗീതജ്ഞന് കുന്നക്കുടി ബാലമുരളീ
കൃഷ്ണന്റെ സംഗീത കച്ചേരിയും ഉണ്ടായിരുന്നു.
രമാ നായര്‍ സ്വാഗതവും ഓം
സെക്രട്ടറി വിനോദ് ബാഹുലേയന് നന്ദിയും പറഞ്ഞ പരിപാടിയില്‍ സ്വാതിതിരുനാള്‍
സംഗീതോത്സവ ചെയര്മാന് ആര് ജയകൃഷ്ണന്, രാജ രവിവര്‍മ്മ ചിത്രകലാ മത്സര
കമ്മിറ്റി ചെയര്മാന് ഡോ.രവി രാഘവന് എന്നിവര്‍ സംസാരിച്ചു.